Cricket

പൂജ്യത്തിന് ഔട്ട് ; ഡ്രസിംഗ് റൂമില്‍ ഡാന്‍സ് ചെയ്ത് കോഹ്‌ലി; വീഡിയോ

ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തില്‍ മുന്‍ നായകന്‍ കോഹ്‌ലി അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. നായക സ്ഥാനത്തിന്റെ സമ്മര്‍ദ്ദമൊഴിഞ്ഞ കോഹ്‌ലി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനയായിട്ടായിരുന്നു എല്ലാവരും അതിനെ കണ്ടത്.

അതു കൊണ്ട് തന്നെ രണ്ടാം ഏകദിനത്തില്‍ ഏറെ നാളായി ആരാധകര്‍ പ്രതീക്ഷിക്കുന്ന സെഞ്ചുറി കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറക്കുമെന്നും എല്ലാവരും കരുതിയിരുന്നു. എന്നാല്‍ നേരിട്ട അഞ്ചാം ബോളില്‍ ഒരു റണ്‍സ് പോലും സംഭാവന ചെയ്യാനാവാതെ ഡ്രസിംഗ് റൂമിലേയ്ക്ക് മടങ്ങാനായിരുന്ന കോഹ്‌ലിയുടെ വിധി.

ഗ്രൗണ്ടില്‍ നിന്നും മടങ്ങിയ കോഹ്‌ലിയുടെ മുഖത്ത് നിരാശയായിരുന്നു കണ്ടത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പോലും ഇത് വാര്‍ത്തയാക്കി. ചര്‍ച്ചയുമാക്കി. എന്നാല്‍ ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ കണ്ടത് തീര്‍ത്തും വിത്യസ്തനായ ഒരു കോഹ്‌ലിയെയായിരുന്നു.

വ്യക്തമായി പറഞ്ഞാല്‍ സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്യുന്ന കോഹ്‌ലിയെ. ഡ്രഗ്ഔട്ടില്‍ മടങ്ങിയെത്തി ശിഖര്‍ ധവാനുമായി സംസാരിച്ചിരിക്കുമ്പോഴാണ് മുഖത്ത് നിറഞ്ഞ സന്തോഷത്തോടെയും പുഞ്ചിരിയോടെയും കോഹ്‌ലി ഡാന്‍സ് കളിച്ചത്.

ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കോടിക്കണക്കിന് ആരാധകര്‍ വിജയമാഗ്രഹിച്ചിരുന്ന ഒരു മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതില്‍ എന്താണ് ഇത്ര സന്തോിക്കാനുള്ളതെന്നാണ് ഡാന്‍സിന്റെ വീഡിയോയ്ക്ക്‌ വരുന്ന കൂടുതല്‍ പ്രതികരണങ്ങളും. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന്റെയും ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടതിന്റേയും നിരാശയൊന്നും കോഹ്‌ലിയുടെ മുഖത്തില്ലായിരുന്നു.

ഔട്ടായി ഡ്രസിംഗ് റൂമിലേയ്ക്ക് നടന്നപ്പോള്‍ മുഖത്ത് വരുത്തിയ നിരാശാ ഭാവം അഭിനയമായിരുന്നോ എന്നു ചോദിക്കുന്നവരുമുണ്ട്. കോഹ്‌ലിയുടെ പ്രകടനം കണ്ട് ബുംറ, ധവാന്‍, ചഹല്‍ എന്നിവരും ചിരിക്കുന്നുണ്ട്. നായകസ്ഥാനം നഷ്ടപ്പെട്ട ശേഷം പുതിയ നായകനായ കെ.എല്‍. രാഹുലിനെ യാതൊരു വിധത്തിലും കോഹ്‌ലി സഹായിക്കുന്നില്ല എന്ന ആരോപണം ആദ്യ ഏകദിനം മുതല്‍ സജീവമാണ്.

രണ്ടാം എകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടമായി.

Related Articles

Leave a Reply

Back to top button