Cricket

ഐപിഎല്ലില്‍ ആരും എടുത്തില്ല!! ഇംഗ്ലണ്ടില്‍ ചെന്ന് കലിപ്പ് തീര്‍ത്ത് മലയാളി താരം; തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ രണ്ടേ രണ്ടു താരങ്ങളെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ളൂ. ഒന്ന് ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. രണ്ടാമത്തെയാള്‍ ഇപ്പോള്‍ ഐപിഎല്ലില്‍ പോലും ആര്‍ക്കും വേണ്ടാതെ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നു.

പറഞ്ഞു വരുന്നത് കരുണ്‍ നായരെക്കുറിച്ചാണ്. ഐപിഎല്ലില്‍ ആരും ടീമിലെടുക്കാഞ്ഞതിനെത്തുടര്‍ന്ന് കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയ താരം ഇപ്പോള്‍ തകര്‍പ്പന്‍ ഇരട്ടസെഞ്ചുറി നേടിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗന്‍- നോര്‍ത്താപ്ടണ്‍ഷയര്‍ മത്സരത്തിന്റെ മൂന്നാം ദിവസം നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടിയായിരുന്നു കരുണിന്റെ ഇരട്ട സെഞ്ചുറി പ്രകടനം.

253 പന്തില്‍ പുറത്താവാതെ 202 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.21 ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്.


താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 605 റണ്‍സിന് ആറ് എന്ന നിലയില്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

കരുണിന് പുറമേ നോര്‍ത്താപ്ടണ്‍ഷയറിനായി റിക്കാഡോ വാസ്‌കോണ്‍സെലോസും(252) സൈഫ് സെയ്ബും(100) സെഞ്ചുറി നേടി കരുത്തുകാട്ടി.

158 പന്തില്‍ 65 റണ്‍സ് നേടി ക്യാപ്റ്റന്‍ ലൂക്ക് പ്രോക്ടറും തകര്‍പ്പന്‍ പ്രകടനം നടത്തി.

അതേസമയം ആദ്യ ഗ്ലാമോര്‍ഗന്‍ 271 റണ്‍സിന് പുറത്താവുകയായിരുന്നു. നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ബെന്‍സണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടമാണ് നടത്തിയത്. ലൂക്ക് പ്രോക്ടര്‍, റാഫേല്‍ വെതറാള്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീതി മിന്നും പ്രകടനം നടത്തി.

ഗ്ലാമോര്‍ഗനായി കോളിംഗ് ഗ്രാം 125 പന്തില്‍ 82 റണ്‍സും മേസണ്‍ ക്രയിന്‍ 115 പന്തില്‍ 61 റണ്‍സും ഡാന്‍ ഡൗത്ത്‌വെയ്റ്റ് 63 പന്തില്‍ 53 റണ്‍സും നേടി നിര്‍ണായകമായി.

നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഗ്ലാമോര്‍ഗന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 104 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 43 പന്തില്‍ 10 റണ്‍സുമായി കിരണ്‍ കാള്‍സണും 47 പന്തില്‍ 11 റണ്‍സ് നേടിയ കോളിന്‍ ഇന്‍ഗ്രാമുമാണ് ക്രീസില്‍.

കഴിഞ്ഞ രഞ്ജി സീസണിലും കരുണ്‍ നായര്‍ താരതമ്യേന മികച്ച പ്രകടനമാണ് നടത്തിയത്. വിദര്‍ഭയെ ഫൈനലിലെത്തിച്ചതില്‍ താരത്തിനും ഒരു പങ്കുണ്ടായിരുന്നു.

Related Articles

Back to top button