Cricket

കാവ്യേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ജീവന്‍ തന്നെ കൊടുക്കും !! രജനീകാന്ത് പറഞ്ഞത് അനുസരിച്ച് ഹൈദരാബാദ്

ഈ ഐപിഎല്‍ പൂരപ്പറമ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇത്തവണ മൂന്നു പ്രാവശ്യമാണ് അവര്‍ മുമ്പത്തെ റെക്കോഡ് ടോട്ടലായ 263 മറികടന്നത്.

കഴിഞ്ഞ വര്‍ഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അനുസരിച്ചോയെന്നാണ് ഇപ്പോള്‍ ഇവരുടെ പ്രകടനം കാണുന്ന ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

സണ്‍റൈസേഴ്‌സ് ടീം ഉടമ കാവ്യ മാരനെക്കുറിച്ച് രജനീകാന്ത് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീണ്ടും വൈറലാകുകയാണ്.

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയായിരുന്നു സണ്‍ ഗ്രൂപ്പ് ഉടമ കലാനിധിമാരനോട് രജനീകാന്ത് തന്നെ ആവശ്യം ഉന്നയിച്ചത്.

”ഐപിഎലില്‍ സണ്‍റൈസേഴ്‌സ് കളിക്കുമ്പോള്‍ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെന്‍ഷന്‍ ആകുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കൂ” എന്നായിരുന്നു രജനീകാന്തിന്റെ അഭ്യര്‍ഥന.


തുടര്‍ന്നു നടന്ന താരലേലത്തിലാണ് കോടികളെറിഞ്ഞ് പാറ്റ് കമിന്‍സിനെ ഹൈദരാബാദ് ടീമിലെടുത്തത്. ഏകദിന ലോകകപ്പ് ജയിച്ച കമിന്‍സിനെ ക്യാപ്റ്റനാക്കിത്തുടങ്ങിയ ഹൈദരാബാദ് ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് മുന്നേറുന്നത്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പിച്ചുവിട്ടത്.

വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ ഇന്നിങ്‌സ് 199 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

32 പന്തുകള്‍ നേരിട്ട താരം 89 റണ്‍സ് അടിച്ചെടുത്ത ട്രവിസ് ഹെഡാണ് കളിയിലെ താരം. ആറു സിക്‌സുകളും 11 ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

അഭിഷേക് ശര്‍മ (12 പന്തില്‍ 46), ഷഹബാസ് അഹമ്മദ് (29 പന്തില്‍ 59), നിതീഷ് കുമാര്‍ റെഡ്ഡി (27 പന്തില്‍ 37) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന റണ്‍വേട്ടക്കാര്‍. മറുപടി ബാറ്റിംഗില്‍ ജേക്ക് ഫ്രേസറും (18 പന്തില്‍ 65), അഭിഷേക് പൊറലും (22 പന്തില്‍ 42) മികച്ച ബാറ്റിംഗ് കാഴ്ച വച്ചെങ്കിലും ക്യാപ്റ്റന്‍ പന്ത് അടക്കമുള്ളവരുടെ മെല്ലെപ്പോക്ക് ടീമിന്റെ വിജയ പ്രതീക്ഷ നശിപ്പിച്ച് അവരെ തോല്‍വിയിലേക്ക് തള്ളി വിടുകയായിരുന്നു.

Related Articles

Back to top button