Cricket

കഷ്ടിച്ചു രക്ഷപ്പെട്ടു!! ഫ്‌ളൈയിംഗ് കിസ് നല്‍കാനൊരുങ്ങിയ ശേഷം പെട്ടെന്ന് പിന്തിരിഞ്ഞ് ഹര്‍ഷിത് റാണ; വീഡിയോ

റണ്‍ മഴയ്‌ക്കൊപ്പം നിരവധി വിവാദങ്ങള്‍ കൊണ്ടും സമ്പന്നമായ ഐപിഎല്‍ സീസണായിരുന്നു ഇത്. മുമ്പ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണ നടത്തിയ ഫ്‌ളൈയിംഗ് കിസ് വലിയ വിവാദമായിരുന്നു.

തുടര്‍ന്ന് താരത്തിന് താക്കീതും മാച്ച് ഫീയുടെ 60 ശതമാനം പിഴയും ലഭിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ സാഹചര്യത്തിനടുത്തെത്തിയിട്ട് പിന്മാറിയിരിക്കുകയാണ് താരം.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് റാണ തന്റെ ചാപല്യംനിയന്ത്രിച്ച് നിര്‍ത്തിയത്. എങ്കിലും ഡല്‍ഹി താരം അഭിഷേക് പോറലിനെ പുറത്താക്കിയ ശേഷമുള്ള വിക്കറ്റ് ആഘോഷം സമൂഹമാധ്യമങ്ങളില്‍ ചെറിയ തോതിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ ഏഴാം ഓവറില്‍ സ്റ്റമ്പ് ലക്ഷ്യമാക്കിയിലുള്ള ഹര്‍ഷിത് റാണയുടെ ഗുഡ് ലെംഗ്ത്ത് ഡെലിവറിയില്‍ സ്‌കൂപ്പിന് ശ്രമിച്ച ഇഷാന്‍ പോറലിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു.

പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുവാന്‍ ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങള്‍ ഹര്‍ഷിതിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നാലെ ഫ്‌ളൈയിംഗ് കിസിന് ശ്രമിച്ചെങ്കിലും പിഴയെക്കുറിച്ചോര്‍ത്ത് താരം പിന്മാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തല്‍.

മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിനു ശേഷമായിരുന്നു ഹര്‍ഷിത് റാണയുടെ വിവാദമായ ഫ്‌ളൈയിംഗ് കിസ്.

ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷിത് രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്തായാലും താരം അത്ര പെട്ടെന്ന് ശീലങ്ങള്‍ മാറ്റാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

Related Articles

Back to top button