Volleyaball

കിരീടത്തിനായി കാലിക്കറ്റ്ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും

ഹൈദരാബാദ്, 03 ഫെബ്രുവരി 2022: റുപേപ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം. പ്രതിഭാധനരായ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ ്രൈപം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ജൈവസുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 5ന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 24നും, ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 2021 ഡിസംബര്‍ 14ന് കൊച്ചിയില്‍ നടന്ന പിവിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളെയും യുവ താരങ്ങളെയും തുല്യതയോടെ ടീമിലെത്തിച്ചതിനാല്‍ റുപേ ്രൈപം വോളിബോള്‍ ലീഗില്‍ അത്യാവേശം നിറയുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

കാലിക്കറ്റ് ഹീറോസ്

ജെറോം വിനിത് (യൂണിവേഴ്സല്‍), അജിത്ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കാലിക്കറ്റ് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും. അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

കൊച്ചി ബ്ലൂസ്പൈക്കേഴ്സ്

ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാനിധ്യങ്ങള്‍. റെയ്സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്

മുത്തുസാമിയിലൂടെ മികച്ച സെറ്ററുടെ സേവനമാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് ലഭിക്കുക. മിഡില്‍ ബ്ലോക്കര്‍ മനോജ് എല്‍എം താരത്തിന് പിന്തുണ ന്ല്‍കും. അമേരിക്കന്‍ താരം റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍) എന്നിവരുടെ അന്താരാഷ്ട്ര കളിയനുഭവം ടീമിന് മുതല്‍കൂട്ടാവും. ഹര്‍ദീപ് സിങ്, ഷോണ്‍ ടി ജോണ്‍, എസ് സന്തോഷ്, പ്രഭാകരന്‍ പി, സാജു പ്രകാശ് മേയല്‍, പ്രസന്ന രാജ എ എ, ചൗധരി ഹര്‍ഷ്, അംഗമുത്തു എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരു ടോര്‍പ്പിഡോസ്

പരിചയസമ്പന്നരായ രഞ്ജിത് സിങ് (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), പങ്കജ് ശര്‍മ്മ (അറ്റാക്കര്‍) എന്നിവര്‍ ടീമിനായി കളത്തിലിറങ്ങുന്നതിന് ബെംഗളൂരു ടോര്‍പ്പിഡോസ് സാക്ഷിയാകും, അമേരിക്കന്‍ താരങ്ങളായ നോഹ ടൈറ്റാനോ (യൂണിവേഴ്സല്‍), കൈല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരില്‍ നിന്ന് മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിക്കും. രോഹിത് പി, വരുണ്‍ ജി എസ്, ബി മിഥുന്‍ കുമാര്‍, സാരംഗ് ശാന്തിലാല്‍, ലവ്മീത് കടാരിയ, സ്രജന്‍ യു ഷെട്ടി, രഞ്ജിത് സിംഗ്, വിനായക് റോഖഡെ, ഗണേശ കെ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഹൈദരാബാദ് ബ്ലാക് ഹോക്സ്

പരിചയസമ്പന്നനായ അറ്റാക്കര്‍ അമിത് ഗുലിയക്ക് മികച്ച പിന്തുള്ള നല്‍കാന്‍, സെറ്റര്‍മാരായ ഹരിഹരന്‍ വി, വിപുല്‍ കുമാര്‍ എന്നിവര്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ടീമിലുണ്ട്. വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ അന്താരാഷ്ട്ര താരങ്ങളുടെ സാനിധ്യവും ഹൈദരാബാദ് ടീമിനെ കരുത്തുറ്റതാക്കുന്നു. രോഹിത് കുമാര്‍, ജോര്‍ജ് ആന്റണി, ആനന്ദ് കെ, സുധീര്‍ ഷെട്ടി, ജോണ്‍ ജോസഫ് ഇ ജെ, ജിഷ്ണു പി വി, പ്രഫുല്‍ എസ്, എസ് വി ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.

ചെന്നൈ ബ്ലിറ്റ്സ്

പരിചയ സമ്പന്ന താരങ്ങളായ ഉക്രപാണ്ഡ്യന്‍ മോഹന്‍ (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), അഖിന്‍ ജി എസ് (മിഡില്‍ ബ്ലോക്കര്‍), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍) എന്നിവരുടെ സേവനം ചെന്നൈ ബ്ലിറ്റ്സിന് ഏറെ ഗുണം ചെയ്യും. വെനസ്വേലയില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (അറ്റാക്കര്‍), യുഎസില്‍ നിന്നുള്ള ബ്രൂണോ ഡ സില്‍വ (അറ്റാക്കര്‍) എന്നിവരെ ചേര്‍ത്ത് ചെന്നൈ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അമിത്, അസ്മത്ത് ഉല്ല, കനകരാജ്, ജി ആര്‍ വൈഷ്ണവ്, അഭിലാഷ് ചൗധരി, മോഹിത് ഭീം സെഹ്രാവത്, പിനമ്മ പ്രശാന്ത്, അമിത്സിന്‍ഹ് കപ്തന്‍സിന്‍ തന്‍വര്‍, ജോബിന്‍ വര്‍ഗീസ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്നവര്‍.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്

പരിചയസമ്പന്നരായ താരങ്ങളാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിലുള്ളത്. അശ്വല്‍ റായ് (ക്യാപ്റ്റന്‍ ആന്‍ഡ് മിഡില്‍ ബ്ലോക്കര്‍), വിനിത് കുമാര്‍ (യൂണിവേഴ്സല്‍) എന്നിവര്‍ക്ക് അന്താരാഷ്ട്ര താരങ്ങളായ മാത്യു ഓഗസ്റ്റും (ബ്ലോക്കര്‍), യുഎസില്‍ നിന്നുള്ള ഇയാന്‍ സാറ്റര്‍ഫീല്‍ഡും (യൂണിവേഴ്സല്‍) മികച്ച പിന്തുണ നല്‍കും. അനു ജെയിംസ്, തരുണ്‍ ഗൗഡ കെ, മുഹമ്മദ് റിയാസുദീന്‍, രാഹുല്‍ കെ, ഹരിപ്രസാദ് ബി എസ്, മുഹമ്മദ് ഷഫീഖ്, അരവിന്ദന്‍ എസ്, ജന്‍ഷാദ് യു എന്നിവര്‍ ടീമിലെ മറ്റു താരങ്ങള്‍.

ഇന്ത്യന്‍ വോളിബോളില്‍ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ തന്നെ വലിയൊരു മാമാങ്കത്തിന് നിമിഷങ്ങള്‍ മാത്രം അകലെയാണ് തങ്ങളെന്ന്
രാജ്യത്ത് വോളിബോള്‍ ആവേശം പടരുന്നതിന് മുന്നോടിയായി സംസാരിച്ച ബേസ്ലൈന്‍ വെഞ്ച്വേഴ്സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. നിരവധി പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം നല്‍കാന്‍ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്, അതിനാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഞങ്ങള്‍ അത്യാവേശത്തിലാണ്. മത്സര സമയത്ത് എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

Related Articles

Leave a Reply

Back to top button