Cricket

കാര്യവട്ടത്ത് ഇന്ത്യന്‍ വെടിക്കെട്ട് താരം കളിച്ചേക്കില്ല!

ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി-20 പോരാട്ടത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് കളിച്ചേക്കില്ലെന്ന് സൂചന. കടുത്ത പനി അലട്ടുന്ന സൂര്യ പരിശീലന സെഷനുകളില്‍ സജീവമായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ പനിയെ വകവയ്ക്കാതെയാണ് സൂര്യ കളത്തിലിറങ്ങിയത്.

ലോകകപ്പ് അടുത്തു നില്‍ക്കേ കളിക്കാരുടെ ഫിറ്റ്‌നസിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ഇന്ന് സൂര്യയെ പുറത്തിരുത്തും. അങ്ങനെ വന്നാല്‍ ശ്രേയസ് അയ്യര്‍ കളിക്കാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഇത്തരത്തിലുള്ള സൂചനകള്‍ തന്നെയാണ് കെസിഎയുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

Related Articles

Back to top button