Cricket

ജയിച്ചത് ശരി തന്നെ പക്ഷെ കാണിച്ചത് വലിയ മണ്ടത്തരം!! രോഹിത് ശര്‍മയ്‌ക്കെതിരേ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിന് അയര്‍ലന്‍ഡിനെ തകര്‍ത്ത് ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യന്‍ പേസര്‍മാരുടെ മികവിലാണ് ഇന്ത്യ മത്സരം ജയിച്ചു കയറിയത്. അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ്
ബൗളിംഗ് സ്‌പെല്ലിന് തുടക്കമിട്ടത്.

ഓപ്പണര്‍മാരെ മടക്കി അര്‍ഷ്ദീപ് തുടക്കം ഗംഭീരമാക്കുകയും ചെയ്തു. അതേസമയം സിറാജിന് മധ്യ ഓവറുകളിലാണ് വിക്കറ്റ് ലഭിച്ചത്.

എന്നാല്‍ ജസ്പ്രീത് ബുംറയെ പവര്‍പ്ലേയുടെ ആദ്യ ഓവറുകളില്‍ ഉപയോഗിക്കാതിരുന്ന രോഹിത് ശര്‍മയുടെ തീരുമാനത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ ഹാര്‍ദിക് പാണ്ഡ്യയും ഇതേ രീതി പിന്തുടര്‍ന്നിരുന്നു. പല മത്സരങ്ങളിലും മുംബൈയുടെ തോല്‍വിയില്‍ ഇതൊരു ഘടകമാവുകയും ചെയ്തു.

”ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. രോഹിത് ശര്‍മ്മയുടെ പുതിയ പന്ത് അദ്ദേഹത്തിന് നല്‍കേണ്ടതായിരുന്നു. ആദ്യ മാറ്റമായി നിങ്ങള്‍ക്ക് അദ്ദേഹത്തെ ഉപയോഗിക്കാന്‍ കഴിയില്ല, ”ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

മത്സരത്തില്‍ വൈകി പന്തെറിയാന്‍ എത്തിയിട്ടും മൂന്നോവറില്‍ ആറു റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞിരുന്നു. കളിയിലെ താരവും ബുംറ തന്നെയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ അവര്‍ 96 റണ്‍സിന് പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 97 ആവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെയും റിഷഭ് പന്തിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു.

Related Articles

Back to top button