Cricket

ധോണിക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹവുമായി ഇന്ത്യന്‍ യുവതാരം

ഐപിഎല്‍ ലേലത്തിലേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഒരോ താരങ്ങളും തങ്ങളുടെ സ്വപ്‌ന ടീമുകളില്‍ തന്നെയെത്താനുള്ള പ്രതീക്ഷയിലാണ് എന്നാല്‍ ചില താരങ്ങള്‍ ഐപിഎല്ലില്‍ എത് ടീമിനോടാണ് താത്പര്യമെന്നും എത് താരങ്ങള്‍ക്കൊപ്പം കളിക്കാനാണ് ഇഷ്ടമെന്നുമൊക്കെ വെളിപ്പെടുത്തി കഴിഞ്ഞു.

ഇന്ത്യന്‍ യുവ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയും തന്റെ മനസ്സിലെ ഇഷ്ടങ്ങള്‍ വെളിപ്പെടുത്തുകയാണ്. വ്യക്തിപരമായിചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഏറെ ഇഷ്ടമുള്ള ടീമെന്നും ധോണിക്ക് കീഴില്‍ കളിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ഐപിഎല്ലില്‍ പ്രത്യേകിച്ച് ഏതെങ്കിലും ടീമില്‍ കളിക്കണമെന്നില്ലെന്നും താരലേലത്തേക്കാള്‍ ഈ മാസം ആറിന് ആരംഭിക്കുന്ന വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറഞ്ഞു. കഴിഞ്ഞ സീസണുകളില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു ഹൂഡ

Related Articles

Leave a Reply

Back to top button