Cricket

സുഹൃത്തിനൊപ്പമുള്ള ഇഴുകിച്ചേര്‍ന്ന ചിത്രം!! ചഹലിന്റെ ഭാര്യ ധനശ്രീയ്‌ക്കെതിരേ കലിതുള്ളി ആരാധകര്‍

സുഹൃത്തുമായി ഇഴുകിച്ചേര്‍ന്നുള്ള ചിത്രം വൈറലായതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍.

ധനശ്രീയുടെ സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ ഞങ്ങള്‍ അയല്‍ക്കാരാണെന്ന് അവസാനം തിരിച്ചറിഞ്ഞു.” എന്നുള്ള കുറിപ്പോടെയാണ് പ്രതീക് ചിത്രം പങ്കുവെച്ചത്.ഇതിനു പിന്നാലെ ക്രിക്കറ്റ് ആരാധകര്‍ ധനശ്രീയ്‌ക്കെതിരേ രംഗത്തെത്തുകയായിരുന്നു.

ആണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമായിരുന്നു ചിലരുടെ ‘ഉപദേശം’.

ചഹലിന് ഇതിലും നല്ല പെണ്ണിനെ വേറെ കിട്ടുമെന്നും എത്രയും പെട്ടെന്ന് താരത്തിന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്നും പറഞ്ഞവരുമുണ്ട്്.

അടുത്തിടെ ഒരു റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ട് വരെ ധനശ്രീ എത്തിയിരുന്നു. 2020ലാണ് ചെഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ധനശ്രീ, ഡോക്ടറും ഡാന്‍സറും കൂടിയാണ്.

ധനശ്രീയുടെ അക്കാദമിയില്‍ നൃത്തം പഠിക്കാന്‍ എത്തിയപ്പോഴാണ് ചെഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ഈ ഫോട്ടോ പുറത്തു വന്നതോടെ ചഹലും ധനശ്രീയും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കപ്പെട്ടു.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ധനശ്രീ സമൂഹമാധ്യമത്തില്‍ ഉയര്‍ത്തിയത്. ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് ചഹല്‍.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ചഹല്‍. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മാര്‍ച്ച് 24നാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

Related Articles

Back to top button