Cricket

വിശ്വസ്തനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്; ചടുല നീക്കങ്ങള്‍!!

അടുത്ത ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ചില വമ്പന്‍ ഒഴിവാക്കലുകള്‍ നടത്തി മുംബൈ ഇന്ത്യന്‍സ്. വര്‍ഷങ്ങളോളം ടീമിന്റെ വിശ്വസ്തനായിരുന്ന കെയ്‌റണ്‍ പൊളാര്‍ഡിനെ ഒഴിവാക്കിയാണ് മുംബൈ ഇത്തവണ ലേലത്തിന് എത്തുന്നത്. 2010 മുതല്‍ മുംബൈ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു പൊളാര്‍ഡ്. വിന്‍ഡീസ് താരത്തിന്റെ കരിയര്‍ ഏകദേശം അവസാനിച്ചെന്ന് കരുതിയാണ് മുംബൈ താരത്തെ ഒഴിവാക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ എല്ലാം തന്നെ പൊളാര്‍ഡ് വലിയ ഫോമില്‍ ആയിരുന്നില്ല. പലപ്പോഴും പൊളാര്‍ഡിന്റെ ബാറ്റിംഗ് മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ട് നയിക്കുകയും ചെയ്തു. ഇതോടെയാണ് ഇത്തവണ ടീമില്‍ നിലനിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്. വിന്‍ഡീസില്‍ നിന്നുള്ള ഫാബിയന്‍ അലനെയും മുംബൈ ഇത്തവണ ഒഴിവാക്കി.

മായങ്ക് മാര്‍ക്കണ്ഡെ, ടൈമല്‍ മില്‍സ്, ഹൃദ്വിക് ഷൗക്കിന്‍ എന്നിവരെയും അവര്‍ ഒഴിവാക്കി. രോഹിത് ശര്‍മ, ഡെവല്‍ഡ് ബ്രേവിസ്, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, തിലക് വര്‍മ എന്നിവരെയാണ് മുംബൈ ഇത്തവണ നിലനിര്‍ത്തിയത്.

ഇത്തവണ ഐപിഎല്‍ മിനി താരലേലം നടക്കുന്നത് കൊച്ചിയിലാണ്. ഡിസംബര്‍ 23 നാണ് ലേലം നടക്കുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ടീമുകളെയെല്ലാം പ്രതിനിധികള്‍ താരലേലത്തില്‍ പങ്കെടുക്കുക. കൊച്ചി ആദ്യമായിട്ടാണ് താരലേലത്തിന് വേദിയാകുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടത്താനിരുന്ന ലേലമാണ് കൊച്ചിയിലേക്ക് മാറ്റിയത്.

Related Articles

Back to top button