Cricket

വിരമിച്ച് 48 മണിക്കൂറിനുള്ളില്‍ യൂ ടേണടിച്ച് ലങ്കന്‍ താരം!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം രണ്ടുദിവസത്തിനകം തീരുമാനം മാറ്റി ലങ്കന്‍താരം. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ തകര്‍ത്തുകളിച്ച ബനുക രാജപക്ഷെയാണ് തീരുമാനം മാറ്റി വീണ്ടും ഞെട്ടിച്ചത്. രണ്ടുദിവസം മുമ്പാണ് താന്‍ കളി നിര്‍ത്തുകയാണെന്ന് താരം പറഞ്ഞത്. എന്നാല്‍ മുപ്പതുകാരനായ രാജപക്ഷെ തീരുമാനം മാറ്റിയപ്പോള്‍ അമ്പരന്നത് ആരാധകരാണ്. ശ്രീലങ്കന്‍ കായികമന്ത്രിയുടെ ഇടപെടലാണ് വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയന്‍ ലങ്കന്‍ ബാറ്റ്‌സ്മാനെ പ്രേരിപ്പിച്ചത്. അടുത്തിടെ ലങ്കന്‍ ക്രിക്കറ്റില്‍ നിന്ന് നിരവധി താരങ്ങളാണ് വിരമിച്ചത്.

കഴിഞ്ഞദിവസം ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബയോ ബബിള്‍ ലംഘിച്ചത്തിന് നേരിട്ട ഒരു വര്‍ഷത്തെ വിലക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കിയതിന് പിന്നാലെയാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് 30കാരായ താരം ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കായി 2017ല്‍ അരങ്ങേറിയ ഗുണതിലകെ എട്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ചുറികളടക്കം 299 റണ്‍സാണ് സമ്പാദ്യം. 2018 ഡിസംബര്‍ മുതല്‍ക്ക് ഒരൊറ്റ ടെസ്റ്റ് മത്സരത്തിലും ഗുണതിലകെ കളിച്ചിട്ടില്ല. ലങ്കന്‍ ബോര്‍ഡിലെ തലതിരിഞ്ഞ ആളുകളാണ് പലപ്പോഴും വില്ലനായി എത്തുന്നത്.

Related Articles

Leave a Reply

Back to top button