CricketTop Stories

വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ്

ആദ്യ ഏകദിനത്തില്‍ വഴുതിപ്പോയ ജയം രണ്ടാം മത്സരത്തില്‍ കൈയിലൊതുക്കി അയര്‍ലന്‍ഡ്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പര 1-1ലെത്തിക്കാനും അയര്‍ലന്‍ഡിനായി. 230 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഐറീഷ് ടീം ജയത്തിലേക്ക് കുതിക്കുന്നതിനിടെ മഴയെത്തുകയായിരുന്നു. 168 റണ്‍സെന്ന് പുനസ്ഥാനപിച്ച വിജയലക്ഷ്യം അവര്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍- വിന്‍ഡീസ് 229, അയര്‍ലന്‍ഡ് 169-5. 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാരി ടെക്ടറാണ് വിജയശില്പ്. നാലുവിക്കറ്റും 35 റണ്‍സുമെടുത്ത ആന്‍ഡി മാക്ബ്രിന്‍ മാന്‍ ഓഫ് ദി മാച്ചായി.

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(26), പോള്‍ സ്റ്റിര്‍ലിംഗ്(21) എന്നിവരും നിര്‍ണ്ണായ സംഭാവനകള്‍ നല്‍കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 111/7 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം റൊമാരിയോ ഷെപ്പേര്‍ഡ് (50), ഒഡീന്‍ സ്മിത്ത്(46) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്‌കോര്‍ 229 റണ്‍സിലേക്ക് എത്തിച്ചത്. സ്മിത്ത് 19 പന്തില്‍ നിന്ന് 5 സിക്‌സ് അടക്കം ആയിരുന്നു 46 റണ്‍സ് നേടിയത്. അയര്‍ലണ്ടിന് വേണ്ടി ആന്‍ഡി മക്‌ബ്രൈന്‍ നാലും ക്രെയിഗ് യംഗ് മൂന്നു വിക്കറ്റും നേടി.

Related Articles

Leave a Reply

Back to top button