Cricket

അവസരം നല്‍കാതെ അവനെ ഒഴിവാക്കിയത് ടീം മാനേജ്‌മെന്റിന്റെ ചതി!! തുറന്നടിച്ച് ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ടീമിലുണ്ടായിരുന്ന ആവേശ് ഖാനെ ഒഴിവാക്കിയതില്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലുണ്ടായിരുന്ന ആവേശിനെ ഒരു മത്സരം പോലും കളിക്കാതെ ടീം അപ്രതീക്ഷിതമായി പുറത്താക്കിയതാണ് ചോപ്രയെ ചൊടിപ്പിച്ചത്.

ആകാശിനു പകരം ബംഗാള്‍ പേസര്‍ ആകാശ് ദീപിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തയിരിക്കുന്നത്. അവേശ് ഖാനെ ഒഴിവാക്കിയതില്‍ അമ്പരപ്പു പ്രകടിപ്പിച്ച ചോപ്ര ആവേശും ആകാശ് ദീപും തമ്മില്‍ താരതമ്യം പോലും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു.

വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയല്ലെന്നും ആകാശ് ചോപ്ര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം തുറന്നു പറഞ്ഞത്.

”ആകാഷ് ദീപിന്റെ വരവാണ് പരിഗണിക്കേണ്ട മറ്റൊരു വശം. ആവേശ് എവിടെ പോയി ? ആവേശ് ഖാന്‍ തുടക്കത്തില്‍ ഈ ടീമിന്റെ ഭാഗമായിരുന്നു. വിശാഖപട്ടണത്തില്‍ അവന്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. നെറ്റില്‍ അവന്‍ പന്തെറിയുന്നത് ഞാന്‍ കണ്ടതാണ് ”ചോപ്ര പറയുന്നു.

ആവേശ് തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ആവേശ് ഖാനെ ഒഴിവാക്കിയത് അന്യായമാണെന്ന് ചോപ്ര ഊന്നിപ്പറഞ്ഞു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള നെറ്റ് ബൗളിംഗ് പ്രകടനങ്ങളില്‍ ആകാശ്ദീപ് ടീം മാനേജ്‌മെന്റിന്റെ പ്രശംസ നേടിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

”നെറ്റ്‌സിലെ ആകാശ് ദീപിന്റെ ബൗളിംഗില്‍ ടീം മാനേജ്മെന്റ് മതിപ്പുളവാക്കിയതായി പരാമര്‍ശമുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, എനിക്ക് അദ്ദേഹത്തില്‍ സന്തോഷമുണ്ട്. എന്നിരുന്നാലും, ആവേശ് ഒരു തെറ്റും ചെയ്തിട്ടില്ല ”ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആവേശ് ഖാനെ ഒഴിവാക്കുന്നതിന് മുമ്പ് ഒരു അവസരം പോലും നല്‍കാത്ത സെലക്ടര്‍മാരെയും ചോപ്ര വിമര്‍ശിച്ചു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബൗളിംഗ് ഔള്‍റൗണ്ടര്‍ സൗരഭ് കുമാറിനെയും കളിക്കാന്‍ അവസരം നല്‍കാതെ അവസാന മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Related Articles

Back to top button