Cricket

സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റനാകാന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ടുകാരന്‍!

അടുത്ത ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ എയ്ഡന്‍ മാര്‍ക്രം നയിക്കും. കെയ്ന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും ടീം റിലീസ് ചെയ്തതോടെയാണ് പുതിയ ക്യാപ്റ്റനിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയതെന്ന് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സീസണിലും ഇത്തവണ ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ താരമാണ് മാര്‍ക്രം. ദക്ഷിണാഫ്രിക്കയുടെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളെ നയിച്ചതിന്റെ അനുഭവ സമ്പത്തും മാര്‍ക്രത്തിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മാര്‍ക്രം. അതേസമയം, ഇത്തവണ ഐപിഎല്‍ പൂര്‍ണമായി കളിക്കാനുണ്ടാകുമെന്ന് ബെന്‍ സ്റ്റോക്ക്‌സ് പ്രഖ്യാപിച്ചതോടെ താരത്തെ സ്വന്തമാക്കാന്‍ ഹൈദരാബാദ് നോക്കുന്നുണ്ട്.

കഴിഞ്ഞ സീസണുകളില്‍ പറ്റിയ അബദ്ധം ഇത്തവണ ആവര്‍ത്തിക്കില്ലെന്നും താരലേലത്തില്‍ ഉള്‍പ്പെടെ കൃത്യമായ ഹോംവര്‍ക്ക് ചെയ്തു മാത്രമേ പങ്കെടുക്കുകയുള്ളുവെന്നും ഹൈദരാബാദ് ടീം മാനേജ്‌മെന്റിലെ ഉന്നത വ്യക്തിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മാസം കൊച്ചിയിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്. മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഡിസംബര്‍ 23നാണ് ലേലം നടക്കുന്നത്.

Related Articles

Back to top button