Cricket

കിംഗ് ‘തുഴച്ചില്‍ കിംഗ്’ ആയി മാറിയെന്ന് ആരോപണം!! കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റത് അതുകൊണ്ടെന്ന് ആകാശ് ചോപ്ര

ഐപിഎല്ലില്‍ ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോല്‍വിയെക്കുറിച്ചുള്ള വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

മത്സരത്തില്‍ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിംഗ്‌സിനെ കെകെആറിന്റെ ഓപ്പണിംഗ് ജോടികളായ ഫിലിപ്പ് സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ സൈഡാക്കിക്കളഞ്ഞുവെന്ന് ചോപ്ര പറഞ്ഞു.

സുനില്‍ നരെയ്ന്‍ കെകെആറിനു വേണ്ടി ഓപ്പണ്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ നീ തുടരില്ലെന്നാണ് ഇത് അര്‍ഥമാക്കുന്നത്. അത്തരമൊരു രീതിയിലാണ് നരെയ്ന്‍ ബാറ്റ് ചെയ്യാറുള്ളത്. സിക്‌സറുകളടിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിക്കുന്നു.

നിങ്ങള്‍ തുടര്‍ച്ചയായി ബൗണ്‍സറുകളും യോര്‍ക്കറുകളുമെല്ലാം എറിയണമെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ നിങ്ങള്‍ ഇതില്‍ വിജയിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും.

ബംഗളൂരുവില്‍ ആര്‍സിബിക്കു സംഭവിച്ചതും ഇതു തന്നെയാണ്. ആദ്യത്തെ ആറോവറില്‍ അവര്‍ക്കു ഇതിനു കഴിഞ്ഞില്ല. മല്‍സരം നിങ്ങളുടെ പക്കല്‍ നിന്നും നരെയ്ന്‍ തട്ടിയകറ്റുകയും ചെയ്തു. ചോപ്ര വിലയിരുത്തി.

ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്.

മത്സരത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടന്നു.

30 പന്തില്‍ 50 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരാണ് ടോപ് സ്‌കോറര്‍. എന്നാല്‍ വെറും 22 പന്തില്‍ 47 റണ്‍സ് നേടി പവര്‍പ്ലേയില്‍ തകര്‍ത്തായി സുനില്‍ നരെയ്‌ന്റെ സംഹാരതാണ്ഡവമാണ് ആര്‍സിബിയെ തുടക്കത്തില്‍ തന്നെ തളര്‍ത്തിയത്.

ഫിലിപ്പ് സാള്‍ട്ട് 20 ബോളില്‍ 30, ശ്രേയസ് അയ്യര്‍ 24 ബോളില്‍ 39* എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 182 റണ്‍സ് നേടിയത്.

നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 59 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്ലിയുടെ പോരാട്ടമാണ് ആര്‍സിബിയ്ക്ക് താരതമ്യേന മികച്ച സ്്‌കോര്‍ സമ്മാനിച്ചത്.

Related Articles

Back to top button