Cricket

അയര്‍ലന്‍ഡിനെതിരേ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം!! അടിച്ചു കേറി വരാന്‍ ടീം ഇന്ത്യ

ട്വന്റി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ എതിരാളികള്‍ അയര്‍ലന്‍ഡാണ്. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.

ബംഗ്ലാദേശിനെതിരേ ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും അയര്‍ലന്‍ഡിനെതിരേ കളത്തിലിറങ്ങുന്നത്.

അതേസമയം മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മയെ കാത്തിരിക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ മൂന്ന് റണ്‍സ് കൂടി നേടിയാല്‍ അയര്‍ലന്‍ഡിനെതിരെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത് മാറും.

റെക്കോര്‍ഡില്‍ ദീപക് ഹൂഡയെയാണ് രോഹിതിന് മറികടക്കേണ്ടത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സെടുത്ത ദീപക് ഹൂഡയാണ് നിലവില്‍ അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരം. രോഹിത് ശര്‍മയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് 149 റണ്‍സാണുള്ളത്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് അയര്‍ലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ടി20 റണ്‍സുള്ള മൂന്നാമത്തെ താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 118 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 79 റണ്‍സുള്ള സുരേഷ് റെയ്നയും 77 റണ്‍സുള്ള റുതുരാജ് ഗെയ്ക്വാദുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്നു കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Related Articles

Back to top button