ISLTop Stories

സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന് മലപ്പുറത്തേക്ക് സാധ്യത തെളിയുന്നു

ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന സൂപ്പര്‍ കപ്പിന്റെ ഒരു വേദിയായി മലപ്പുറവും മാറിയേക്കും. ഐഎസ്എല്‍ സീസണിന് മുമ്പ് നടത്താന്‍ പദ്ധതിയിടുന്ന ടൂര്‍ണമെന്റിന്റെ പ്രധാന വേദി ഒഡീഷയാകും. ഇതിനൊപ്പമാണ് മലപ്പുറത്തെയും പരിഗണിക്കുന്നത്. കേരള സര്‍ക്കാരും അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള കരാറാണ് കൂടുതല്‍ ടൂര്‍ണമെന്റുകള്‍ വരാനുള്ള സാധ്യത തെളിക്കുന്നത്.

മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശത്തില്‍ എഐഎഫ്എഫ് വണ്ടറടിച്ചു നില്‍ക്കുകയാണ്. ഇത്തരത്തില്‍ വലിയൊരു സ്വീകരണം സന്തോഷ് ട്രോഫിക്ക് ലഭിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ മലപ്പുറത്തിന് അനുവദിക്കാന്‍ സന്തോഷ് ട്രോഫിയുടെ വിജയം കാരണമാകും. സന്തോഷ് ട്രോഫി സമ്മാനദാന ചടങ്ങില്‍ ഒരുപക്ഷേ മന്ത്രി വി. അബ്ദു റഹ്‌മാന്‍ ടൂര്‍ണമെന്റിന്റെ കാര്യങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ഇതിനൊപ്പം മറ്റൊരു സന്തോഷമുള്ളത് കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഹോംഗ്രൗണ്ടായി പയ്യനാട് സ്‌റ്റേഡിയത്തെ പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ്. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ക്കും ടൂര്‍ണമെന്റിനും പയ്യനാട് വേദിയാകും.

Related Articles

Leave a Reply

Back to top button