Cricket

ആര്‍സിബിയ്ക്ക് അറുമാദിക്കാം !! വെറും 41 പന്തില്‍ സെഞ്ചുറി അടിച്ച് സൂപ്പര്‍താരം; വീഡിയോ

വരുന്ന ഐപിഎല്‍ സീസണിലെങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷയോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തിനിറങ്ങിയത്.

മികച്ച ഒരു താരനിരയെത്തന്നെ അവര്‍ വിളിച്ചെടുക്കുകയും ചെയ്തു. അക്കൂട്ടത്തിലൊരാളായിരുന്നു ഇംഗ്ലണ്ടിന്റെ യുവ ബാറ്റര്‍ വില്‍ ജാക്‌സ്. ഇപ്പോഴിതാ ബംഗളൂരുവിന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എസ്എ20യില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന് വേണ്ടി സെഞ്ചുറി നേടിയാണ് വില്‍ ജാക്‌സ് ആര്‍സിബിയുടെ പ്രതീക്ഷ കാത്തത്.

കഴിഞ്ഞ ദിവസം സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തിലാണ് വില്‍ ജാക്സ് മിന്നുന്ന സെഞ്ചുറി അടിച്ചത്.

42 പന്തില്‍ 101 റണ്‍സാണ് കാപ്പിറ്റല്‍സ് ഓപ്പണര്‍ അടിച്ചുകൂട്ടിയത്. എട്ട് ബൗണ്ടറിയും ഒമ്പത് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 240.48 എന്ന അപാര പ്രഹരശേഷിയും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത തെരഞ്ഞെടുത്ത പ്രിട്ടോറിയ വില്‍ ജാക്സിന്റെ ബാറ്റിംഗിന്റെ മികവില്‍ 204 റണ്‍സ് എടുത്തു. ജാക്‌സിനു പുറമേ കോളിന്‍ ഇന്‍ഗ്രം (23 പന്തില്‍ 43), ഫിലിപ്പ് സോള്‍ട്ട് (13 പന്തില്‍ 23) എന്നിവര്‍ക്ക് മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ.


അതേസമയം ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന്റെ മറുപടി 187 റണ്‍സില്‍ അവസാനിച്ചതോടെ ക്യാപിറ്റല്‍സിന് 17 റണ്‍സ് വിജയവും സ്വന്തമായി.

ആര്‍സിബിയ്ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയും ഇതോടൊപ്പം പുറത്തു വന്നിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യന്‍ എയ്ക്കായി മത്സരിച്ച ആര്‍സിബി താരം രജത് പട്ടീദാറിന്റെ സെഞ്ചുറിയായിരുന്നു അത്.

ലയണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 553 പിന്തുടര്‍ന്ന ഇന്ത്യ 227 റണ്‍സിനു പുറത്തായിരുന്നു. 158 പന്തില്‍ 151 റണ്‍സ് നേടിയ പട്ടീദാറിനൊഴികെ മറ്റൊരു ബാറ്റര്‍ക്കും നിലയുറപ്പിക്കാനില്ല.


തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് ലയണ്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ എ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലാണ്.

Related Articles

Back to top button