Cricket

ആ രണ്ടു താരങ്ങളെ സൂക്ഷിക്കുക, അവന്മാര്‍ പാക്കിസ്ഥാന് പണി തരും!! മിസ്ബ ഉള്‍ ഹഖ് പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് അമേരിക്കയില്‍ തുടക്കമായിരിക്കുകയാണ്. ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം.

എന്നാല്‍ ഏവരും കാത്തിരിക്കുന്നത് ജൂണ്‍ ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനാണ്. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

ക്രിക്കറ്റ് അത്ര ജനപ്രിയമല്ലാത്ത ഒരു നാട്ടില്‍ ട്വന്റി20 ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യ-പാക് പോരാട്ടം അമേരിക്കയിലുള്ള എല്ലാ ഇന്ത്യക്കാരെയും പാക്കിസ്ഥാന്‍കാരെയും സ്റ്റേഡിയത്തിലെത്താന്‍ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ടൂര്‍ണമെന്റിന്റെ ആരംഭത്തിന് മുമ്പ് ഇവന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ ലോകകപ്പ് ജേതാക്കളായ ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, മിസ്ബാ-ഉള്‍-ഹഖ് എന്നിവര്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.

”പാകിസ്ഥാന്‍-ഇന്ത്യ മത്സരങ്ങളില്‍ സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍ക്കാണ് ജയം. ഇന്ത്യക്ക് വമ്പന്‍ ആധിപത്യമാണ് ലോകകപ്പ് മത്സരങ്ങളില്‍ കിട്ടുന്നത്. ഇത്തവണ കോഹ്ലി പാകിസ്ഥാന് ഭീഷണി ഉണ്ടാക്കും.” എന്നാണ് മിസ്ബ പറഞ്ഞത്.

”കോഹ് ലി വിഷമകരമായ സാഹചര്യങ്ങളില്‍ നന്നായി കളിക്കുന്ന താരമാണ്. കഴിഞ്ഞ ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ അവന്‍ എതിരാളിയുടെ കയ്യില്‍ നിന്ന് ഗെയിം തട്ടിയെടുത്തതിനെക്കുറിച്ച് പറയണം.

അത്തരം കളിക്കാര്‍ എപ്പോഴും അപകടകാരികളാണ്. നിങ്ങള്‍ ആദ്യം അതിനെക്കുറിച്ച് ചിന്തിക്കണം. പാകിസ്ഥാന്‍ ടീമിന് അത് നന്നായി അറിയാം.”മിസ്ബ പറയുന്നു.

ഈ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഏറ്റവും ആഘാതം സൃഷ്ടിക്കാന്‍ കഴിവുള്ള ബൗളര്‍ ജസ്പ്രീത് ബുംറയാണെന്നും മിസ്ബ പറഞ്ഞു.

ഈ ലോകകപ്പിലും ബുംറ പാക്കിസ്ഥാനെതിരേ അപകടം സൃഷ്ടിക്കുമെന്ന് പറഞ്ഞ മിസ്ബ അതിനാല്‍ തന്നെ കോഹ് ലിയെയും ബുംറയെയും പാക്കിസ്ഥാന്‍ ടീം നോട്ടമിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button