Cricket

വിക്കറ്റ് കീപ്പറായി സഞ്ജു വേണ്ട പന്തു മതിയെന്ന് മലയാളികളടക്കമുള്ള ആരാധകര്‍ !! നിരാശയോടെ സഞ്ജു ഫാന്‍സ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിരുന്നത് മലയാളി താരം സഞ്ജു സാംസണെയും റിഷഭ് പന്തിനെയുമായിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ ഉജ്ജ്വല പ്രകടത്തോടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്ത് ഉറപ്പിച്ചു കഴിഞ്ഞു. 32 ബോളില്‍ പന്ത് 53 റണ്‍സാണ് അടിച്ചു കൂട്ടിയത്.

എന്നാല്‍ ബംഗ്ലാദേശിനെതിരെ ഓപ്പണറായി കളിച്ച സഞ്ജു പാടേ നിരാശപ്പെടുത്തി. രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി വന്ന സഞ്ജുവിന് ഒരു റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. ആറ് പന്തുകള്‍ നേരിട്ട താരം ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ പന്ത് അവസരം ശരിക്കും ഉപയോഗപ്പെടുത്തി. നാല് വീതം ഫോറും സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ 53 റണ്‍സ്.

ഇതോടെ സോഷ്യല്‍ മീഡിയ പന്തിനെ വാഴ്ത്തുകയാണ്. വിക്കറ്റ് കീപ്പറായി മറ്റാരേയും പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ കീപ്പറായി പന്ത് വേണമെന്നും സഞ്ജു നിരാശപ്പെടുത്തുകയാണുണ്ടായതെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.


ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിന്റെയും സൂര്യകുമാര്‍ യാദവ്(31), ഹാര്‍ദിക് പാണ്ഡ്യ(40),രോഹിത് ശര്‍മ(23) എന്നിവരുടെയും ബലത്തില്‍ ഇന്ത്യ 182 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ബംഗ്ലാദേശിന്റെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 120ല്‍ ഒതുങ്ങിയതോടെ ഇന്ത്യയ്ക്ക് 62 റണ്‍സ് വിജയം. 40 റണ്‍സെടുത്ത വെറ്ററന്‍ താരം മഹമ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറ്റൊരു മുതിര്‍ന്ന താരം ഷക്കീബ് അല്‍ ഹസന്‍ 28 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗും ശിവം ദുബെയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ജൂണ്‍ അഞ്ചിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. ജൂണ്‍ ഒമ്പതിനാണ് പാക്കിസ്ഥാനെതിരായ ക്ലാസിക് പോരാട്ടം. 12ന് അമേരിക്കയെയും 15ന് കാനഡയെയും നേരിടും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Related Articles

Back to top button