Cricket

ലോകകപ്പ് പിടിവള്ളിയായി; ഇംഗ്ലണ്ട് വെടിക്കെട്ടുകാരന് പിന്നാലെ കൊല്‍ക്കത്ത!

അടുത്ത ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി ഒരുപിടി താരങ്ങളെ ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലക്ഷ്യമിടുന്നത് ലോകകപ്പില്‍ തിളങ്ങിയവരെ. ഇതിന്റെ ഭാഗമായി അവരുടെ പ്രധാന ടാര്‍ജറ്റിലുള്ള താരം ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് ആണ്. ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഹെയ്ല്‍സ് അവരുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചു.

കൊല്‍ക്കത്ത ഇത്തവണ അജിങ്ക്യ രഹാനെയെ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യര്‍, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണെ, ഉമേഷ് യാദവ് എന്നിവരെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഹെയ്ല്‍സ് വന്നാല്‍ ടീമിനത് വലിയ നേട്ടമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുഹമ്മദ് നബി, ശിവം മാവി, ചമിക കരുണരത്‌നെ, ആരോണ്‍ ഫിഞ്ച് എന്നിവരും ഇത്തവണ നിലനിര്‍ത്തപ്പെടില്ല. കഴിഞ്ഞ കുറെ സീസണുകളിലായി ടീം അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. അതുകൊണ്ട് തന്നെ താരലേലത്തില്‍ ശ്രദ്ധയോടെ ഇടപെടുകയാകും ടീമിന്റെ ലക്ഷ്യം.

ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി മുന്‍ നെതര്‍ലന്‍ഡ്‌സ് താരം റയാന്‍ ടെന്‍ ടോഷയെ നിയോഗിച്ചിട്ടുണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളില്‍ ഐപിഎല്‍ പരിചയമുള്ളവരെ ഉള്‍പ്പെടുത്താനാണ് ടീം ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.

Related Articles

Back to top button