Cricket

ജയ്‌സ്വാളിനെ സഞ്ജു നൈസായി ഒഴിവാക്കുമോ ? മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് സൂചന

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുന്ന രാജസ്ഥാന്‍ റോയല്‍സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

രാജസ്ഥാന്റെ ഹോംഗ്രാണ്ടായ ജയ്പൂര്, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. വാങ്കഡെയില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈയെ ആറു വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്.

കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും വിജയിച്ച് ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ടീം ഗെയിം കളിക്കുന്ന രാജസ്ഥാന്‍ മുംബൈയ്ക്ക് വന്‍ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം രാജസ്ഥാന് കുടുതല്‍ കരുത്തേകുന്നു. ജോസ് ബട്ലറിന്റെയും റിയാന്‍ പരാഗിന്റെയും മിന്നും ഫോമാണ് രാജസ്ഥാന് പ്രതീക്ഷ.

ക്യാപ്റ്റന്‍ സഞ്ജുവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. യശസ്വി ജയ്‌സ്വാളിന്റെയും ധ്രുവ് ജൂറലിന്റെയും മങ്ങിയ ഫോം മാത്രമാണ് അവര്‍ക്ക് ആശങ്ക.

തോറ്റു തുടങ്ങിയ മുംബൈ സീസണില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മൂന്ന് ജയവും നാല് തോല്‍വിയുമായി ടേബിളില്‍ ഏഴാം സ്ഥാനത്താണ് ടീം. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും അടങ്ങുന്ന ബാറ്റിംഗ് നിര മിന്നും ഫോമില്‍.

എന്നാല്‍ വാലറ്റത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ മുംബൈക്ക് ആകുന്നില്ല. ബുംറയും ജെറാള്‍ഡ് കോടസിയും നയിക്കുന്ന പേസ് നിരയിലാണ് പ്രതീക്ഷ. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനാകാത്തത് വലിയ വെല്ലുവിളിയാണ്.

പരിക്കേറ്റ സന്ദീപ് ശര്‍മ തിരിച്ചെത്തുന്നതോടെ രാജസ്ഥാന്‍ ബൗളിംഗിന്റെ കരുത്ത് ഇരട്ടിയാകും. ഇതോടെ കുല്‍ദീപ് സെന്നിന് സ്ഥാനം നഷ്ടമായേക്കും.

കേശവ് മഹാരാജ്, നന്ദ്രേ ബര്‍ഗര്‍ എന്നിവരില്‍ ഒരാള്‍ ഇംപാക്റ്റ് പ്ലെയറാവാനാണ് സാധ്യത.

Related Articles

Back to top button