CricketTop Stories

ചഹലിനെ ഹോട്ടലില്‍ കെട്ടിയിട്ട ഫ്രാങ്ക്‌ളിന് പണി പോയേക്കും!

രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പുലിവാലു പിടിച്ച് ന്യൂസീലന്‍ഡിന്റെ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ജയിംസ് ഫ്രാങ്ക്ലിന്‍. 2011ല്‍ മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ, ചാംപ്യന്‍സ് ലീഗ് ഫൈനലിനു ശേഷമുള്ള വിജയാഘോഷത്തിനിടെ സഹതാരങ്ങളായ ഫ്രാങ്ക്ലിനും മുന്‍ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സും തന്നെ കെട്ടിയിട്ടു എന്നായിരുന്നു ചെഹലിന്റെ ആരോപണം.

ശാരീരികമായി ഉപദ്രവിച്ചെന്നുള്ള ചെഹലിന്റെ ആരോപണം സംബന്ധിച്ച് മുഖ്യ പരിശീലകന്‍ ജയിംസ് ഫ്രാങ്ക്ലിനുമായി ഒറ്റയ്ക്കു സംസാരിക്കുമെന്നു ഇംഗ്ലിഷ് കൗണ്ടി ക്ലബ് ദര്‍ഹം അധികൃതര്‍ അറിയിച്ചു. 2011 വര്‍ഷത്തെ സംഭവം അടിസ്ഥാനമാക്കിയുള്ള വെളിപ്പെടുത്തലില്‍ ഞങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ ഉള്‍പ്പെട്ടതായി മനസ്സിലാക്കുന്നു. ഈ വിഷയത്തില്‍ ഉള്‍പ്പെട്ട എല്ലാവരുമായും ക്ലബ് ആശയവിനിമയം നടത്തുമെന്ന് ക്ലബ് വ്യക്തമാക്കി. 2011 മുതല്‍ 2013 വരെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിരുന്ന ഫ്രാങ്ക്ലിനെ 2019ലാണ് ദര്‍ഹം പരിശീലകനായി നിയമിക്കുന്നത്.

Related Articles

Leave a Reply

Back to top button