Cricket

ഞങ്ങള്‍ ഈ ഒരു കാരണം കൊണ്ടു മാത്രമാണ് തോറ്റത് !! സഞ്ജു സാംസണ്‍ പറയുന്നതിങ്ങനെ…

ഈ ഐപിഎല്‍ സീസണിന്റെ ആദ്യ പകുതിയില്‍ ഏറ്റവും ഉജ്ജ്വല പ്രകടനം കാഴ്ച വച്ച ശേഷം പ്ലേ ഓഫിലെത്തി തോറ്റു മടങ്ങിയ ടീമാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

ലീഗ് ഘട്ടത്തിലെ ആദ്യ ഒമ്പതു മത്സരങ്ങളില്‍ എട്ടിലും ജയിച്ച ടീമിന് പിന്നീടുള്ള അഞ്ചു മത്സരങ്ങളും ജയിക്കാനായില്ല. എങ്കിലും മൂന്നാമന്മാരായി പ്ലേ ഓഫിലെത്തിയ ടീം എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടി.

എന്നാല്‍ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു പുറത്താവാനായിരുന്നു രാജസ്ഥാന്റെ വിധി.

ഇപ്പോഴിതാ തങ്ങളുടെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

മധ്യ ഓവറുകളില്‍ സ്പിന്‍ അവതരിപ്പിക്കാനുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രപരമായ തീരുമാനമാണ് തങ്ങളെ തോല്‍പ്പിച്ചതെന്നാണ് സഞ്ജു പറയുന്നത്.

ഇംപാക്ട് സബായി ഇറങ്ങിയഷഹബാസ് അഹമ്മദിന്റെയും അഭിഷേക് ശര്‍മ്മയുടെയും സ്പിന്‍ ബൗളിംഗാണ് രാജസ്ഥാനെ പിടിച്ചു കെട്ടിയത്.

അപ്രതീക്ഷിതമായി അഭിഷേക് ശര്‍മയെ ബൗളിംഗിനിറക്കിയ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി പരക്കെ പ്രശംസിക്കപ്പെടുകയാണ്.

മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു…

”ഇതൊരു വലിയ കളിയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ ബൗള്‍ ചെയ്ത രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. അവരുടെ സ്പിന്നിനെതിരെ മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് ഓപ്ഷനുകള്‍ കുറവായിരുന്നു, അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്”. സഞ്ജു പറഞ്ഞു.

മഞ്ഞു വീഴ്ച പ്രതീക്ഷിച്ചാണ് രാജസ്ഥാന്‍ ടോസ് വിട്ടുകൊടുത്തത്. എന്നാല്‍ മഞ്ഞു വീഴ്ച ഉണ്ടാകാഞ്ഞത് അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. 175 റണ്‍സ് നേടാനായത് അവര്‍ക്കു സഹായകവുമായി. രണ്ടാം ഇന്നിംഗ്‌സില്‍ പിച്ച് സ്പിന്നിനനുകൂലമായി മാറിയതോടെ രാജസ്ഥാന്‍ കളി തോല്‍ക്കുകയായിരുന്നു.

”ഞങ്ങള്‍ എപ്പോള്‍ മഞ്ഞു പ്രതീക്ഷിക്കുന്നുവെന്നോ ചിലപ്പോള്‍ അത് കിട്ടില്ല. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങി, പന്ത് അല്‍പ്പം തിരിയാന്‍ തുടങ്ങി, അവര്‍ ആ നേട്ടം നന്നായി ഉപയോഗിച്ചു.

മധ്യഭാഗത്ത് അവര്‍ അവരുടെ സ്പിന്‍ ബൗള്‍ ചെയ്തു. ഞങ്ങളുടെ വലംകൈയ്യന്‍ ബാറ്റര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനായില്ല.” സഞ്ജു പറഞ്ഞു.

”അവരുടെ ഇടങ്കയ്യന്‍ സ്പിന്നിനെതിരെ, ഞങ്ങള്‍ക്ക് കുറച്ചുകൂടി റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കാമായിരുന്നു അല്ലെങ്കില്‍ ക്രീസിന്റെ ഉപയോഗം കുറച്ചുകൂടി നടത്താമായിരുന്നു. അവരും നന്നായി ബൗള്‍ ചെയ്തു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചെന്നൈ ചെപ്പോക്കില്‍ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍.

Related Articles

Back to top button