Cricket

വന്‍ അട്ടിമറി!! ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് അയര്‍ലന്‍ഡ്!!

മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തോല്‍വി. അയര്‍ലന്‍ഡ് 4 റണ്‍സിനാണ് ഇംഗ്ലീഷ് പടയെ തോല്‍പ്പിച്ചത്. ഈ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ക്കും ആശങ്കയേറി. 158 ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 5ന് 105 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ കളി നടക്കാതെ വരുകയായിരുന്നു.

മഴയെത്തിയ സമയത്ത് ഇംഗ്ലണ്ടിന് 110 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. അപ്രതീക്ഷിത മഴ അയര്‍ലന്‍ഡിന് രക്ഷയാകുകയായിരുന്നു. അയര്‍ലന്‍ഡ് ബൗളര്‍മാരുടെ മികവും ഇംഗ്ലണ്ടിന് തിരിച്ചടിയായി.

Related Articles

Back to top button