CricketTop Stories

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍ ചാമ്പ്യന്മാര്‍

കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഈമാസം 29നാണ് ക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഉഗാണ്ടയ്‌ക്കെതിരെ 326 റണ്‍സിന്റെ റെക്കാഡ് ജയം നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

ക്യാപ്ടനടക്കം ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ടീമില്‍ ബാക്കിയുള്ള 11 പരെ ഉള്‍പ്പെടുത്തി കളത്തിലിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഉഗാണ്ട 19.4 ഓവറില്‍ 79 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ രാജ് ഭവയും (പുറത്താകാതെ 108 പന്തില്‍ 106), അഗ്രിഷ് രഘുവംശിയുമാണ് (144) ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 29 ആകുമ്പോഴേക്ക് കൊവിഡില്‍ നിന്ന് മുക്തനായി സ്ഥിരം ക്യാപ്ടന്‍ യഷ് ദുള്ളിനുള്‍പ്പെടെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ എത്തിയത്.

Related Articles

Leave a Reply

Back to top button