Cricket

പിച്ചിലേക്കിറങ്ങിയ ആരാധകന്റെ കൂമ്പിനിടിച്ച് അലീസ ഹീലി!! ഡബ്ല്യുപിഎല്ലിനിടെ നടന്ന സംഭവം ഇങ്ങനെ…

വനിതാ പ്രീമിയര്‍ ലീഗിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയ ആരാധകനെ ഓസീസ് താരം അലീസാ ഹീലി കൈകാര്യം ചെയ്ത സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

യുപി വാരിയേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. മുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്. മുംബൈ ഇന്നിംഗ്‌സിലെ അവസാന പന്ത് എറിഞ്ഞപ്പോഴായിരുന്നു ഇത്.

എന്നാല്‍ യുപിയുടെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ അലീസ ഹീലി ഓടിയെത്തി ആരാധകനെ തടുത്തു നിര്‍ത്തി ഇയാള്‍ മറ്റ് താരങ്ങള്‍ക്ക് അരികിലേക്കെത്തുന്നത് തടയുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഗ്രൗണ്ടില്‍ നിന്ന് നീക്കി.

മത്സരത്തില്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നാറ്റ് സ്‌കിവര്‍ ബ്രണ്ടാണ് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 55 റണ്‍സെടുത്ത ഹെയ് ലി മാത്യൂസിന്റെ ബലത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍. 16.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ യുപി ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ അലീസ ഹീലി(33), കിരണ്‍ നാവ്ഗിരെ(57), ഗ്രേസ് ഹാരിസ്(38), ദീപ്തി ശര്‍മ(27) എന്നിവരുടെ ഇന്നിംഗ്‌സാണ് യുപി വാരിയേഴ്‌സിന് കരുത്തായത്. സീസണിലെ ആദ്യ ജയമായിരുന്നു ഡല്‍ഹി കുറിച്ചത്.

Related Articles

Back to top button