Cricket

നീയാണെടാ ടീമിലെ ഇപ്പോഴത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ! സച്ചിനെപ്പോലെ കളിക്കണമെന്ന് ഇന്ത്യന്‍ താരത്തെ ഉപദേശിച്ച് ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമെന്ന് കടുത്ത ഇംഗ്ലണ്ട് ആരാധകര്‍ പോലും കരുതിയിട്ടുണ്ടാവില്ല. ആദ്യ ഇന്നിംഗ്‌സിലെ 190 റണ്‍സിന്റെ ലീഡ് കളഞ്ഞു കുളിച്ച ശേഷം ഏറ്റുവാങ്ങിയ 28 റണ്‍സിന്റെ തോല്‍വി നിരവധി വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍താരം ആകാശ് ചോപ്ര.

231 റണ്‍സ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുമ്പോള്‍ കൂട്ടത്തില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള താരമെന്ന നിലയില്‍ രോഹിത് ശര്‍മ സന്ദര്‍ഭത്തിന് അനുസരിച്ച് കളിക്കണമായിരുന്നുവെന്നാണ് ചോപ്ര പറയുന്നത്.

രോഹിത് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ശൈലിയിലുള്ള ക്രിക്കറ്റായിരുന്നു കളിക്കേണ്ടിയിരുന്നതെന്നും പറഞ്ഞ ചോപ്ര
യുവ ബാറ്റര്‍മാര്‍ക്കിടയില്‍ രോഹിതിനെ പോലെ ഒരു പോരാളി ടീമിന് ഏറെ ആവശ്യം ആണെന്നും വ്യക്തമാക്കി.

100 സ്ട്രൈക്ക് റേറ്റോടെ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ് രണ്ടാമിന്നിംഗ്‌സില്‍ 40 ആയി കുറഞ്ഞത് സമ്മര്‍ദ്ദം മൂലമാണെന്ന് ചോപ്ര പറഞ്ഞു.

ഇവിടെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വര്‍ഷങ്ങളോളം ചെയ്ത ചുമതല രോഹിത് ശര്‍മയ്ക്ക് നിര്‍വഹിക്കേണ്ടി വരുന്നത്. ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്യാന്‍ രോഹിത് മുമ്പോട്ടു വരണമെന്നും ചോപ്ര ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോടു പറഞ്ഞു.

നാലാം ഇന്നിംഗ്സില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും രോഹിത് ശര്‍മ്മ 39 റണ്‍സിന് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. ഒടുവില്‍ ഇന്ത്യ ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യ 28 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ യുവ ബാറ്റ്സ്മാന്മാര്‍ ഭീതിയോടെ കളിച്ചതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി എന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

Related Articles

Back to top button