Cricket

സാനിയ മിര്‍സയും മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാവുന്നു ? പ്രതികരണവുമായി സാനിയയുടെ പിതാവ്

രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളുടെ നിരയിലാണ് സാനിയ മിര്‍സയുടെയും മുഹമ്മദ് ഷമിയുടെയും സ്ഥാനം.

ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമായ സാനിയയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെയെത്തിച്ച മുഹമ്മദ് ഷമിയും ആരാധകരുടെ പ്രിയപ്പെട്ടവരുമാണ്.

അടുത്തിടെയാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ. അത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സാനിയയുടെ പിതാവ് തുറന്നു പറയുന്നത്.

സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു. മാലിക് പിന്നീട് പാക്കിസ്ഥാന്‍ നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ സാനിയയും ഷമിയും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്ത അസംബന്ധമാണെന്ന് ഇമ്രാന്‍ മിര്‍സ പറയുന്നു.

‘ ഇതെല്ലാം അസംബന്ധമാണ്അവള്‍ അവനെ കണ്ടിട്ടുപോലുമില്ല.’ സാനിയയുടെ പിതാവ് പറഞ്ഞു.

അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു.

എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.

എന്തായാലും സാനിയ-ഷമി വിവാഹം ഇപ്പോള്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്കിടയിലെ ചൂടുപിടിച്ച ചര്‍ച്ചയാണ്.

Related Articles

Back to top button