CricketTop Stories

സഞ്ജുവിന് വേണ്ടി ഗ്രീന്‍ഫീല്‍ഡി വ്യത്യസ്ത പ്രതിഷേധത്തിന് ആരാധകരുടെ നീക്കം! തീക്കളിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ട്വന്റി-20 മല്‍സരം പ്രതിഷേധത്തിന്റെ വേദിയാക്കാന്‍ സഞ്ജു ഫാന്‍സ് ഒരുങ്ങുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധാകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ പ്രതിഷേധിക്കുന്നവര്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കി സംഘാടനം തുടങ്ങിയിട്ടുണ്ട്.

തങ്ങളുടെ പ്രതിഷേധം ബിസിസിഐയെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ലൈവ് നല്‍കുന്ന മല്‍സരത്തില്‍ പ്രതിഷേധ ദൃശ്യങ്ങള്‍ കാണുന്നതോടെ സെലക്ടര്‍മാരും ബിസിസിഐയും പ്രതിരോധത്തിലാകുമെന്നും ആരാധകര്‍ കണക്കു കൂട്ടുന്നു.

അതേസമയം, സഞ്ജു ഫാന്‍സെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ നീക്കം താരത്തിന് ഭാവിയില്‍ ദോഷം ചെയ്‌തേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സഞ്ജു ഇന്ത്യയിലെ മറ്റേതൊരു താരത്തെയും പോലെയാണ്. രാഹുല്‍ ത്രിപാദി അടക്കം സമീപകാലത്ത് തിളങ്ങിയ പലര്‍ക്കും ഇന്നുവരെ ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സഞ്ജുവിന് സാധിച്ചു.

മറ്റ് പല താരങ്ങള്‍ക്കും അവസരം കിട്ടാതിരിക്കുമ്പോള്‍ സഞ്ജുവിന് മാത്രം എങ്ങനെ അവഗണനയെന്ന് പറയാന്‍ സാധിക്കുമെന്നും കളി വിദഗ്ധര്‍ ചോദിക്കുന്നു. ബാനര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പരസ്യ പ്രതിഷേധത്തിന് സ്റ്റേഡിയത്തിലെത്തിയാല്‍ നടപടി ഉണ്ടാകുമെന്നാണ് സംഘാടകരും പറയുന്നത്.

Related Articles

Back to top button