Football

പത്ത് വര്‍ത്തെ കാത്തിരിപ്പല്ലേ… കാവര്‍ഹാള്‍ നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. സ്പാനിഷ് പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ഡാനിയല്‍ കാര്‍വഹാളിന് തന്റെ രാജ്യത്തിനു വേണ്ടി ഒരു ഗോളടിക്കാന്‍ ഈ യൂറോ കപ്പ് വരെ കാത്തിരിക്കേണ്ടിവന്നു. അതും കരുത്തരായ ക്രൊയേഷ്യന്‍ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട്. ലേറ്റായാലെന്താ… ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പോരുന്ന അതിമനോഹര ഗോളായിരുന്നു കാര്‍വഹാള്‍ സമ്മാനിച്ചത്.

ആദ്യപകുതിയുടെ അധികസമയത്തായിരുന്നു ചരിത്രം എഴുതിയ ആ ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ലാമിന്‍ യമാല്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസ് ഫസ്റ്റ് ടച്ചിലൂടെ കാര്‍വഹാള്‍ ക്രൊയേഷ്യയുടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി 45 മത്സരങ്ങളില്‍ ദേശീയ ജേഴ്‌സി അണിഞ്ഞിട്ടുള്ള 32 കാരന്റെ ആദ്യ ഇന്റര്‍നാഷണല്‍ ഗോള്‍. സ്‌കോര്‍ബോര്‍ഡില്‍ സ്പാനിഷ് സൈഡില്‍ അപ്പോള്‍ 3. സ്‌പെയിന്റെ ഭാഗത്ത് 0.

സ്‌പെയിന്‍-ക്രൊയേഷ്യ മത്സരത്തിന്റെ 29 മിനിറ്റിലാണ് ഡെഡ് ലോക്ക് പൊളിച്ച് ആദ്യ ഗോള്‍ പിറക്കുന്നത്. അതും സ്പാനിഷ് സൈഡില്‍ നിന്ന്. ഇടത് വിങ്ങിലേക്ക് ഉയര്‍ന്നെത്തിയ പന്ത് സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറെല്ല ക്ലിയര്‍ ചെയ്ത ശേഷം മധ്യനിരയില്‍ നിന്ന് ഫാബിയന്‍ റൂയിസിലേക്ക് കൈമാറുന്നു.

റൂയിസാകത്തെ സെന്റര്‍ ഡിഫന്‍സിലുണ്ടായിരുന്ന വലിയ വിള്ളല്‍ മനസിലാക്കി ഈ സമയം ക്രൊയേഷ്യയുടെ പ്രതിരോധ നിരയൊക്കൊപ്പം അവസരം കാത്ത് നിന്ന് അല്‍വാരോ മൊറാട്ടയിലേക്ക് ഒരു ലോങ് പാസ്. പ്രതിരോധ നിരയെ പിന്നിലാക്കി മൊറാട്ടോയുടെ മുന്നേറ്റം അനായാസ ഗോളായി മാറുകയായിരുന്നു. സ്‌പെയിന്റെ മത്സരത്തിലെ ആദ്യ ഗോള്‍.

32 -ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്‌പെയിന്‍ രണ്ടാം ഗോള്‍ നേടുന്നത്. പെട്രിയില്‍ നിന്ന് പെനാറ്റില്‍ ബോക്‌സ് പുറത്ത് ലഭിച്ച പാസ് ഫാബിയന്‍ റൂയിസ് പ്രതിരോധക്കാരെ ട്രിബിള്‍ ചെയ്ത് തന്റെ മൂന്നാമത്തെ ടച്ചില്‍ ഗോളാക്കുകയായിരുന്നു. 41-ാം മിനിറ്റില്‍ ക്രെയേഷ്യക്ക് ലഭിച്ച മികച്ചൊരു അവസരം ഗോളാക്കാന്‍ അവര്‍ക്കായില്ല.

Related Articles

Back to top button