Football

മരണക്കളി…പരിക്ക്…മഞ്ഞക്കാര്‍ഡ്…. ചോര ഒഴുക്കി ഫ്രാന്‍സിന്റെ ആ സൂപ്പര്‍ താരങ്ങള്‍

നെഞ്ചിടിപ്പോടെ ഇമവെട്ടാതെ ഒരു ഫുട്‌ബോള്‍ മത്സരം കാണമെങ്കില്‍ അതില്‍ വീറും വാശിയും പോരാട്ടവീര്യവുമൊക്കെ വേണം. പക്ഷെ നിരന്തരം ഫൗളുകള്‍ വന്നാലോ മത്സരത്തിന്റെ ഭംഗി നഷ്ടപ്പെടും. അത്തരത്തില്‍ വീറും വാശിയോടെയുമുള്ള മത്സരമായിരുന്നു യൂറോ ചാമ്പ്യന്‍സ് കപ്പില്‍ ഗ്രൂപ്പ് ഡി യില്‍ നടന്ന ഫ്രാന്‍സ് ഓസ്ട്രിയ മത്സരം. ഫൗള്‍ അതിര് വിട്ടതോടെ പരിക്കും ചോരപൊടിയലുമായി. ഫ്രാന്‍സിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കാണ് ഓസ്ട്രിയ താരങ്ങളുടെ ‘കായിക’ മത്സരത്തില്‍ ചോരയൊലിക്കുന്ന നിലയില്‍ പരിക്ക് പറ്റിയത്.

രണ്ടാം പകുതിയിലായിരുന്നു മത്സരം വാശിയേറിയതായത്. ഇരു ഭാഗത്ത് നിന്നും കൗണ്ടര്‍ അറ്റാക്കുകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. ഒരു ഗോളിന്റെ എഡ്ജുള്ള ഫ്രാന്‍സ് ലീഡ് വര്‍ധിപ്പിക്കാനായി തങ്ങളുടെ മുഴുന്‍ കളിമികവുകളും പുറത്തെടുത്ത് ഓസ്ട്രിയയുടെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു. പ്രതിരോധമായിരുന്നു ഓസ്ട്രിയയുടെ കരുത്ത്. വീണുകിട്ടുന്ന അവസരങ്ങള്‍ അവര്‍ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകളുമായി ഫ്രാന്‍സിനെയും വിറപ്പിച്ചു.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകിയില്ല. ഉസ്മാന്‍ ഡെംബെലെയുടെ മുന്നേറ്റത്തെ ഓസ്ട്രിയയുടെ പ്രതിരോധ താരം മാക്‌സിമിലിയന്‍ വോബര്‍ തടയാന്‍ ശ്രമിക്കുന്നു. ഇതിനിടയിലേക്ക് ഓടിയെത്തിയ അന്റോണെ ഗ്രീസ്മാനെ വോബര്‍ ലൈനിന് പുറത്തേക്ക് തള്ളിയിട്ടു. തള്ളലിന്റെ ശക്തിയില്‍ സ്‌ക്രീന്‍ ബോര്‍ഡില്‍ തലയിടിച്ച് ഗ്രീസ്മാന്റെ തലപൊട്ടി.

ഫ്രഞ്ച് ടീം ഫിസിഷന്മാര്‍ ഓടിയെത്തി ഗ്രീസ്മാരെ പുറത്തേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് തലയില്‍ കെട്ടുമായാണ് ഗ്രീസ്മാന്‍ മത്സരം തുടങ്ങിയത്. ഇടിനിടെ ഓസ്ട്രിയയുടെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഹെഡറിന് ശ്രമിക്കുന്നതിനിടെ തലയിലെ കെട്ട് അഴിഞ്ഞു പോയി. അപ്പോഴും മുറിവിലൂടെ ചോര പൊടിക്കുന്നുണ്ടായിരുന്നു. പിന്നീട് മുറിവ് വച്ചുകെട്ടാതെയാണ് ഗ്രീസ്മാന്‍ കളി തുടര്‍ന്നത്. മത്സരത്തിന്റെ 80-ാം മിനിറ്റിലും എതിര്‍ടീം താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഗ്രീസ്മാന്റെ കാലിനും പരിക്കേറ്റ് ചോരപൊടിയുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഫ്രാന്‍സിന്റെ മറ്റൊരു സൂപ്പര്‍ താരം എംബാപയാണ് പരിക്കേറ്റ് ചോരയൊലിക്കേണ്ടി വന്ന മറ്റൊരു താരം. ഗോള്‍ അടിക്കാനുള്ള എംബാപയുടെ ശ്രമത്തെ തടയുന്നതിന്റെ ഭാഗമായി ഓസ്്ട്രിയ പ്രതിരോധ താരം എംബാപയെ ഫൗള്‍ ചെയ്യുന്നു. എംബാപ്പയുടെ മുഖത്ത് മാന്തിയായിരുന്നു ഫൗള്‍. തുടര്‍ന്ന് ട്രഫറി ഫൗള്‍ വിളിച്ച ശേഷം ഫാന്‍സിന് അനുകൂലമായി ഫ്രീ ക്വിക്ക് നല്‍കി.

ഫ്രീക്വിക്ക് എടുത്തത് ഗ്രീസ്മാനാണ്. ഗ്രീസ്മാന്‍ നല്‍കിയ ഹൈബോള്‍ ഹെഡ് ചെയ്യുന്നതിനായി ഉയര്‍ന്ന് ചാടുന്നതിനിടെയാണ് എതിര്‍ താരത്തിന്റെ തലയില്‍ ഇടിച്ച് എംബാപയ്ക്ക് പരിക്ക് പറ്റിയത്. മുക്കില്‍ നിന്ന് ചൊരയൊരുകി ജേഴ്‌സില്‍ പടര്‍ന്നു. ഫിസിഷ്യമാര്‍ എംബാപ്പയെ ഔട്ട്‌ലൈന് പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടെ എംബാപയെ പിന്‍വലിച്ച് ജെറൂഡിനെ ഇറക്കുന്നതിനായി ദിദിയര്‍ ദെഷാംപ്സ് ട്രഫറിയെ സമീപിച്ചിരുന്നു.

ഈ സമയം എംബാപ്പെ റഫറിയുടെ അനുമതി വാങ്ങാതെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് അവശനായി ഗ്രൗണ്ടില്‍ ഇരിക്കുകയും ചെയ്തു. റഫറിയുടെ അനുവാദം വാങ്ങാതെ ഗ്രൗണ്ടില്‍ പ്രവേശിച്ചത് എംബാപ്പയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി. തുടര്‍ന്ന് ലൈന്‍ പുറത്ത് പോയ ശേഷം അനുവദി വാങ്ങി എംബാപ്പ തിരിച്ചു കയറുകയായിരുന്നു. ഓസ്ട്രിയ താരങ്ങളുടെ ഭാഗത്ത് നിന്ന് വീണ്ടും ഫൗളുകള്‍ വന്നുകൊണ്ടേയിരുന്നതിനാല്‍ ഇരുവരെയും ദെഷാംപ്സ് പിന്‍വലിച്ച് പകരം ജെറൂഡിനെയും ഫൊഫാനയേയും ഇറക്കി.

Related Articles

Back to top button