Cricket

അടുത്ത ഐപിഎല്‍ സീസണില്‍ രോഹിത് ശര്‍മ കളിക്കേണ്ടത് ഈ ടീമിനായി !! തുറന്നു പറച്ചിലുമായി വസീം അക്രം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം സൂപ്പര്‍താരം രോഹിത് ശര്‍മയുടെ അവസാന സീസണാവും ഇതെന്നാണ് പൊതുവെ കരുതുന്നത്.

രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയ മുംബൈ മെഗാലേലത്തിനു മുന്നോടിയായി താരത്തെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

മോശവും ഫോമും പ്രായവുമാണ് 37കാരനായ രോഹിതില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിനെ അകറ്റുന്ന ഘടകങ്ങള്‍.

ഈ അവസരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത് ശര്‍മ്മ തുടരില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ പാക് പേസ്ബൗളിംഗ് ഇതിഹാസം വസീം അക്രം.

രോഹിത് ശര്‍മ അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഉണ്ടാകണമെന്നാണ് പാകിസ്താന്‍ മുന്‍ പേസറുടെ അഭിപ്രായം. ഇതിനുള്ള കാരണവും അക്രം വ്യക്തമാക്കുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ രോഹിത് ശര്‍മ്മ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ഗൗതം ഗംഭീര്‍ ഉപദേശകസ്ഥാനത്തും ശ്രേയസ് അയ്യര്‍ നായകസ്ഥാനത്തും തുടരണം.

അപ്പോള്‍ കൊല്‍ക്കത്ത ശക്തമായ ബാറ്റിംഗ് നിരയാകും. ഈഡന്‍ ഗാര്‍ഡനില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമെന്നും അക്രം പ്രതികരിച്ചു.

സീസണില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് നാലു ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. അതേ സമയം 11 മത്സരങ്ങളില്‍ എട്ടിലും ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പട്ടികയില്‍ ഒന്നാമത്.

Related Articles

Back to top button