Cricket

ഇന്ന് പരിഹസിച്ചവരൊക്കെ അന്ന് നിന്നെ വാഴ്ത്തും !! യുവതാരത്തിനു പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ഇടം നേടാനായില്ല. റിസര്‍വ് ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ അവസരത്തില്‍ ഗില്ലിനെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഗില്ലിനു നിരാശ സമ്മാനിച്ച നടപടിയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത് എങ്കിലും താരത്തിന് തിരിച്ചുവരാന്‍ പറ്റുമെന്നും ശക്തമായി പോരാടും പറഞ്ഞിരിക്കുകയാണ് സെവാഗ്.

”ടി20 ലോകകപ്പ് റിസര്‍വ്‌സില്‍ അദ്ദേഹത്തിന്റെ പേര് ഉള്ളത് ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. കെഎല്‍ രാഹുലും റുതുരാജ് ഗെയ്ക്വാദും അതിലില്ല.

ഗില്‍ അടുത്ത തവണ ടീമിലെത്താന്‍ ശ്രദ്ധിക്കണം ഏറ്റവും മികച്ച പ്രകടനം നടത്തണം അതിനായി. അടുത്ത തവണ ഒരവസരം കിട്ടിയാല്‍ അത് മുതലാക്കണം. മികച്ച സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് സ്‌കോറുചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, അതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ല, ”സെവാഗ് പറഞ്ഞു.

”എന്റെ കാലത്ത് ഞങ്ങള്‍ക്ക് ഗാംഗുലിയും സച്ചിനും ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ എത്ര റണ്‍സ് നേടിയെന്നത് പ്രശ്‌നമല്ല, അവര്‍ റണ്‍സ് നേടുന്നതില്‍ തടസ്സം വരാത്തതിനാല്‍ ഒരിക്കലും അവര്‍ പുറത്തുപോയില്ല.

അവര്‍ തുടര്‍ച്ചയായി റണ്‍സ് നേടിയാല്‍ അവരെ എങ്ങനെ ഒഴിവാക്കും? ഇതാണ് ശുഭ്മാന്‍ ഗില്‍ പഠിക്കേണ്ടത്. ഒരിക്കല്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ലോകകപ്പിന് ശേഷം പതിവായി കളിക്കുകയും ചെയ്താല്‍, അത്തരമൊരു അവസരം വീണ്ടും ഉണ്ടാകാന്‍ അനുവദിക്കരുത്.

നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യുക, കാരണം വലിയ സ്‌കോറുകള്‍ ആത്യന്തികമായി നിങ്ങളെ രക്ഷിക്കും, ”സെവാഗ് തുടര്‍ന്നു പറഞ്ഞു.

വിരാട് കോഹ് ലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ആരാധകര്‍ കാണുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ ഐപിഎല്ലില്‍ 890 റണ്‍സുമായി ടോപ് സ്‌കോററായ താരത്തിന് ഇത്തവണ ശരാശരിയില്‍ കവിഞ്ഞ പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല.

Related Articles

Back to top button