Cricket

കോഹ്‌ലി ഔട്ടായത് നോബോളിലോ ? പോകുന്ന പോക്കില്‍ ചവറ്റുകുട്ട തൊഴിച്ചെറിഞ്ഞ് സൂപ്പര്‍താരം; വീഡിയോ

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ കെകെആര്‍ ഒരു റണ്‍സിന് വിജയിച്ചിരുന്നു.

എന്നാല്‍ ബംഗളൂരുവിന്റെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ വിവാദമായ പുറത്താകലാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

കെകെആര്‍ മുമ്പോട്ടു വച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ മികച്ച ഷോട്ടുകളുമായി കോഹ്‌ലി മുന്നേറുന്നതിനിടെയാണ്. അപ്രതീക്ഷിതമായി താരം പുറത്താവുന്നത്.

ഹര്‍ഷിത് റാണയെറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് കോഹ് ലിയുടെ ബാറ്റില്‍ തട്ടിയ ശേഷം ഉയരുകയും ഹര്‍ഷിത് റാണയുടെ തന്നെ കൈയ്യിലവസാനിക്കുകയുമായിരുന്നു.

കോഹ് ലിയുടെ അരയ്ക്ക് മുകളില്‍ വന്ന പന്ത് നോബോളാണോയെന്ന സംശയത്തെത്തുടര്‍ന്ന് കോഹ് ലി റിവ്യൂ എടുക്കുകയായിരുന്നു.

വിക്കറ്റാണ് ഇത് എന്ന് മൂന്നാം അംപയര്‍ പരിശോധനയില്‍ ഉറപ്പിച്ചപ്പോള്‍ ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തല്‍സമയം ആരാധകര്‍ കണ്ടു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍മാരായ ഹര്‍ഷിത് റാണയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്സറിന് പറത്തി മികച്ച രീതിയിലാണ് വിരാട് കോഹ്‌ലി തുടങ്ങിയത്.

കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിംഗിലൂടെ മൂന്നാം അംപയര്‍ ഉറപ്പിച്ചു. എന്നാല്‍ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീല്‍ഡ് അംപയറുമായി തര്‍ക്കിക്കുകയും ചെയ്തു.

ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോഹ്‌ലി തിരിച്ചെത്തിയാണ് തര്‍ക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോഹ്‌ലിയുടെ മടക്കം.

പോയവഴി ഡ്രസിംഗ് റൂമിലേക്കുള്ള വഴിയില്‍ വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിക്കുകയും താരം ചെയ്തു.


മത്സരത്തില്‍ ഏഴ് ബോളില്‍ ഒരു ഫോറും രണ്ട് സിക്സറുകളും സഹിതം കോലി 18 റണ്‍സാണ് നേടിയത്. ഈഡനില്‍ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ഒരു റണ്‍സിന്റെ നാടകീയ തോല്‍വി വഴങ്ങുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. വില്‍ ജാക്സ് (32 പന്തില്‍ 55), രജത് പാടിദാര്‍ (23 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും അവസാന ഓവറിലെ കരണ്‍ ശര്‍മ്മ വെടിക്കെട്ടും (7 പന്തില്‍ 20) ആര്‍സിബിയെ രക്ഷിച്ചില്ല. ജയിക്കാന്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കേ കാണ്‍ ശര്‍മ മിച്ചല്‍ സ്റ്റാര്‍ക്കിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയതോടെ വിജയലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായി.

എന്നാല്‍ സ്‌ട്രൈക്ക് ചെയ്ത ലോക്കി ഫെര്‍ഗൂസന്‍ ഡബിള്‍ പൂര്‍ത്തിയാക്കും മുമ്പ് വിക്കറ്റ് കീപ്പര്‍ ഫിലിപ്പ് സാള്‍ട്ട് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

Related Articles

Back to top button