Cricket

റിഷഭ് പന്തിനെ വിവാഹം കഴിക്കുമോയെന്ന് ചോദ്യം!! ചുട്ട മറുപടിയുമായി ഉര്‍വശി റൗട്ടേല

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു.

2022 ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കാലം താരത്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരികയായിരുന്നു.

ഋഷഭ് പന്തും ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേലയും പ്രണയജോഡികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഇപ്പോഴിതാ പന്തിനെക്കുറിച്ചും പാക് പേസര്‍ നസിം ഷായെക്കുറിച്ചും ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വാഹനാപകടത്തില്‍ നിന്ന് തിരികെ കളത്തിലേക്ക് മടങ്ങിവന്ന റിഷഭ് പന്തിനെ ഇന്ത്യയുടെ അഭിമാനമെന്ന് ഉര്‍വശി വിശേഷിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നടി ചോദ്യം നേരിട്ടത്. എന്നാല്‍ ഇതിനെല്ലാം കൃത്യമായ മറുപടികളും ഉര്‍വശി നല്‍കി.

‘ഋഷഭ് പന്ത് നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. അത്തരത്തില്‍ ഒരു സംസാരമുണ്ട്. നിങ്ങള്‍ ഋഷഭ് പന്തിനെ വിവാഹം ചെയ്താല്‍ അതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കും’. എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം.

എന്നാല്‍ ‘ഇതിന് മറുപടിയില്ല’ എന്നായിരുന്നു നടിയുടെ പ്രതികരണം.. ‘പാകിസ്താന്‍ പേസര്‍ നസീം ഷായ്ക്ക് ഒരു ഹാഷ്ടാഗ് പറയൂ’ എന്ന ചോദ്യത്തിന് ‘ബൗളര്‍’ എന്നായിരുന്നു നടിയുടെ മറുപടി.

‘നസീം ഷാ ഇന്ത്യയിലും പാക്കിസ്ഥാനിലും ഏറെ പ്രസിദ്ധനാണ്. അയാളെ കാണാന്‍ ഏറെ ഭംഗിയുണ്ട്.’ അവതാരക വീണ്ടും പറഞ്ഞു.

‘താങ്കള്‍ ഈ ജോലി ചെയ്യുന്ന കാലത്തോളം അത് അങ്ങനെ തന്നെയാവുമെന്ന് നടി മറുപടി നല്‍കി. ‘നസീം ഷായോട് പെണ്‍കുട്ടികള്‍ക്ക് ഒരു ഇഷ്ടമുണ്ടെന്ന് അവതാരക പറഞ്ഞതിനെ ഉര്‍വശി ശരിവയ്ക്കുകയും ചെയ്തു.

Related Articles

Back to top button