Cricket

ഹാര്‍ദിക്കല്ല അവനാണ് രോഹിതിന്റെ യഥാര്‍ഥ പിന്‍ഗാമി !! ആ താരത്തെ ഇന്ത്യയുടെ പുതിയ നായകനായി നിര്‍ദേശിച്ച് റെയ്‌ന

നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ഈ മാസം 30ന് 37 വയസ് തികയുന്ന രോഹിത് ശര്‍മ ഇനി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടി മാത്രമാവും രാജ്യാന്തര ക്രിക്കറ്റിലുണ്ടാവുക.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ നായകനായുള്ള അന്വേഷണം സജീവമാവുകയാണ്. ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് ഏറ്റവും അധികം സാധ്യതയെന്നാണ് പൊതുവെയുള്ള പറച്ചില്‍.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരുടെയും പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം അവഗണിച്ച് ഇന്ത്യയുടെ യുവബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന.

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് റെയ്‌ന പറയുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനവുമായി രംഗത്തെത്തിയ ഗില്‍, 2024ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുകയാണ്.

ഗില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവണമെന്നാണ് ഞാന്‍ പറയുക. രോഹിത് ശര്‍മയ്ക്കു ശേഷം ഈ ചുമതല ഏറ്റെടുക്കാനുള്ള കഴിവ് അവനുണ്ട്. റെയ്ന പറഞ്ഞു.

ഗില്ലിന് ഇന്നുവരെ ഗെയിമിന്റെ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല, വരും കാലങ്ങളില്‍ ഗില്ലിനെ ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചാല്‍ അത് ടീം മാനേജ്‌മെന്റിന്റെ ധീരമായ ആഹ്വാനമായിരിക്കും.

നിലവില്‍, ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. രോഹിതിന്റെ അഭാവത്തില്‍ 16 ടി20യിലും മൂന്ന് ഏകദിനങ്ങളിലും മെന് ഇന്‍ ബ്ലൂ ടീമിനെ ഹാര്‍ദിക് നയിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-1 ന് വിജയിച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു. 2022-ല്‍ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹം ഒരിക്കല്‍ ഇന്ത്യയെ നയിച്ചു. 2023 ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20കളിലും യുവ ടീമിനെ ബുംറ നയിച്ചിട്ടുണ്ട്.

കെ.എല്‍ രാഹുല്‍ ആവട്ടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളിലും 12 ഏകദിനങ്ങളിലും ഒരു ടി20യിലും അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനായി. 2022 ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ഋഷഭ് പന്ത് ഇന്ത്യയുടെ ക്യാപ്റ്റനായി.

ഐപിഎല്ലില്‍ ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിക്കാന്‍ ഗില്ലിനായി. താരതമ്യേന ഭേദപ്പെട്ട ബാറ്റിംഗും താരം പുറത്തെടുക്കുന്നുണ്ട്. 298 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് താരം.

Related Articles

Back to top button