Cricket

അതേ ഫൈനല്‍ ആവര്‍ത്തിക്കപ്പെടും!! ട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

അടുത്തയാഴ്ച ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള ഒരു ചര്‍ച്ചയില്‍, ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ എത്തുമെന്നാണ് ഗവാസ്‌കറുടെ പ്രവചനം.

ഓസ്‌ട്രേലിയ വിജയിച്ച 2023 ഏകദിന ലോകകപ്പ് കിരീടത്തിനായി മത്സരിച്ച അതേ രണ്ട് ടീമുകള്‍ തന്നെ ടി20 ലോകകപ്പിലും ഏറ്റുമുട്ടുമെന്നായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍.

ശക്തമായ ക്രിക്കറ്റ് ചരിത്രത്തില്‍ നിന്നും കരുത്തുറ്റ ടീം ലൈനപ്പുകളുമാണ് തന്നെ ഇങ്ങനെയൊരു പ്രവചനത്തിന് പ്രേരിപ്പിച്ചതെന്നും ഗവാസ്‌കര്‍ പറയുന്നു.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ രണ്ടു മുതല്‍ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്.

ജൂണ്‍ രണ്ടിന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം.

ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ട് പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിക്കും. അവിടെയും മികച്ച പ്രകടനം നടത്തുന്ന രണ്ടു ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. ജൂണ്‍ 29 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്‍.

Related Articles

Back to top button