Cricket

ഇന്ത്യക്കാര്‍ കാണിച്ചത് അഹങ്കാരവും അശ്രദ്ധയും !! രൂക്ഷമായ വിമര്‍ശനവുമായി മുന്‍ താരം

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരേ ആറു റണ്‍സിന്റെ ഉജ്ജ്വല വിജയം ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ പാക്കിസ്ഥാനെ 113ല്‍ ഒതുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുകയായിരുന്നു. അതേ സമയം ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നും അഹങ്കാരവും അശ്രദ്ധയുമാണ് രോഹിത് ശര്‍മ്മയുടെ സംഘം ഗ്രൗണ്ടില്‍ കാട്ടിയതെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഹങ്കാരം പ്രകടമായിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.

എല്ലാ പന്തുകളും അടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത് അയര്‍ലന്‍ഡിന്റെ ബൗളിംഗ് നിരയല്ല. സാധാരണമായ ബൗളിംഗ് പ്രതീക്ഷിച്ചാണ് താരങ്ങള്‍ ക്രീസില്‍ നില്‍ക്കുന്നത്. അയര്‍ലന്‍ഡിന്റെ ടീം മോശമെന്ന് താന്‍ പറയുന്നില്ല.

എന്നാല്‍ പാകിസ്താന്‍ അനുഭവസമ്പത്തുള്ള ഒരു ക്രിക്കറ്റ് ടീമാണ്. ബൗളര്‍മാര്‍ നന്നായി പന്തെറിയുമ്പോള്‍ ബാറ്റര്‍മാര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ആറ് റണ്‍സിന്റെ ജയം മാത്രമാണ് ഇന്ത്യ നേടിയതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

നാലോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്കായി.

Related Articles

Back to top button