Cricket

ഇപ്പോള്‍ ഞാന്‍ പറഞ്ഞത് എങ്ങനെയിരിക്കുന്നു !! സഞ്ജുവിനെതിരേ വീണ്ടും വിമര്‍ശനവുമായി ഗവാസ്‌കര്‍

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റതിനു പിന്നാലെ രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണെതിരേ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന്റെ രൂക്ഷ വിമര്‍ശനം.

സഞ്ജുവിന്റെ പ്രകടനത്തിലും ക്യാപ്റ്റന്‍സിയിലും നിരാശ പ്രകടിപ്പിച്ചാണ് ഗാവസ്‌കര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സ്വന്തം ടീമിനെ മത്സരത്തില്‍ വിജയിപ്പിക്കാനോ കിരീടം നേടിക്കൊടുക്കാനോ കഴിയില്ലെങ്കില്‍ 500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനമാണുള്ളത് ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ടുകള്‍ കളിക്കുന്നതിനിടയിലാണ് എല്ലാ റോയല്‍സ് താരങ്ങളും പുറത്തായത്.

സഞ്ജു സാംസന്റെ ഷോട്ട് സെലക്ഷനാണ് അദ്ദേഹത്തിന്റെ കരിയറില്‍ സ്ഥിരത ലഭിക്കാത്തതിന് കാരണം’, ഗാവസ്‌കര്‍ തുറന്നടിച്ചു.

ഐപിഎല്‍ 2024 സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു. സീസണിലെ 16 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

രാജസ്ഥാന് വേണ്ടി നടത്തിയ മികച്ച പ്രകടനം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

Related Articles

Back to top button