Cricket

കുമാര്‍ ധര്‍മസേന ട്രാപ്പ്ഡ്? ലങ്കന്‍ അംപയര്‍ ഹണിട്രാപ്പില്‍; തെളിവുകള്‍ പുറത്ത്!!

ശ്രീലങ്കയ്ക്കായി 90കളിലും 2000ത്തിന്റെ ആദ്യ പകുതികളിലും നിറഞ്ഞു കളിച്ച സ്പിന്നറാണ് കുമാര്‍ ധര്‍മസേന. കളിക്കാരനെന്ന നിലയില്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരം കരിയര്‍ അവസാനിച്ച ശേഷവും ക്രിക്കറ്റിനൊപ്പം തന്നെ നിന്നു.

ക്രിക്കറ്റിലേക്കുള്ള രണ്ടാംവരവ് അംപയറുടെ രൂപത്തിലായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അംപയറെന്ന നിലയില്‍ കളിക്കാരുടെയും ആരാധകരുടെയും പ്രീതി പിടിച്ചു പറ്റാന്‍ ധര്‍മസേനയ്ക്ക് സാധിച്ചിരുന്നു. 2019 ലോകകപ്പ് ഫൈനലില്‍ തോറ്റ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം ധര്‍മസേന എടുത്ത സെല്‍ഫി വലിയതോതില്‍ വൈറലായി മാറിയിരുന്നു.

ഇങ്ങനെ ലോക ക്രിക്കറ്റിലെ മികച്ച അംപയര്‍മാരുടെ പട്ടികയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കരിയര്‍ തന്നെ അവതാളത്തിലാക്കി ഇപ്പോഴൊരു വീഡിയോ ചാറ്റ് പുറത്തു വന്നിരിക്കുകയാണ്. ധര്‍മസേനയുടെ സ്വകാര്യ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഒരു സ്ത്രീയുമായുള്ള വീഡിയോ ചാറ്റിന്റെ ഭാഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതില്‍ ധര്‍മസേന ഒരു കിടക്കയില്‍ കിടക്കുന്ന നിലയിലാണ്. വീഡിയോയില്‍ ചാറ്റ് ചെയ്യുന്ന സ്ത്രീ വാസ്ത്രങ്ങള്‍ ധര്‍മസേന പറഞ്ഞിട്ടെന്ന പോലെ മാറ്റുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.

ഈ വീഡിയോ പുറത്തു വന്നതോടെ ധര്‍മസേനയ്ക്ക് എതിരായും അനുകൂലമായും വലിയതോതില്‍ വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നുണ്ട്. അതേസമയം, ധര്‍മസേനയോ ഐസിസിയോ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

കരിയറില്‍ ഇത്രയും കാലത്തിനിടയ്ക്ക് ഒരുവിധത്തിലുള്ള വിവാദങ്ങളും ബാധിക്കാത്ത വ്യക്തിത്വമാണ് ധര്‍മസേനയുടേത്. അതുകൊണ്ട് തന്നെ വലിയ തോതില്‍ അദേഹത്തിന് പിന്തുണയും കിട്ടുന്നുണ്ട്. വിഷയത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിട്ടില്ല.

ഈ മാസം 30ന് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാകപ്പില്‍ ധര്‍മസേനയെ മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയമിക്കുമോയെന്ന കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ധര്‍മസേനയെ മാറ്റിനിര്‍ത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ലോകകപ്പിലെ ധര്‍മസേനയുടെ വരവും തുലാസിലാകും. ഇക്കാര്യത്തില്‍ ഐസിസിയാണ് തീരുമാനം എടുക്കേണ്ടത്.

Related Articles

Back to top button