Cricket

അങ്ങനെ ശ്രീശാന്തിന്റെ ടീമുമെത്തി!! മൂന്നു സൂപ്പര്‍താരങ്ങളെ ഒഴിവാക്കി മലയാളി താരം; പന്ത് വിക്കറ്റ് കീപ്പര്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നിരിക്കെ തങ്ങളുടേതായ ടീമിനെ തെരഞ്ഞടുക്കുന്നത് തുടരുകയാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം.

ഇപ്പോഴിതാ തന്റെ മനസ്സിലുള്ള 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്.ശ്രീശാന്ത്.

പ്രമുഖ താരങ്ങളിലധികവും ശ്രീശാന്തിന്റെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും, തകര്‍പ്പന്‍ ബാറ്റര്‍ റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ എന്നിവരെ താരം ഒഴിവാക്കുകയും ചെയ്തു.

ബാറ്റിംഗിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ശ്രീശാന്ത് തിരഞ്ഞെടുത്തത്.

രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്കൊപ്പം ശിവം ദുബെയും ഓള്‍റൗണ്ടറായി ടീമില്‍ ഇടംപിടിച്ചു.ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഋഷഭ് പന്തിനെ ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

പന്തിനൊപ്പം ശ്രീശാന്ത് തന്റെ ബാക്കപ്പ് ചോയിസായി സഞ്ജു സാംസണെ തിരഞ്ഞെടുത്തു. 15 അംഗ ടീമില്‍ 4 പേസര്‍മാരെയാണ് ശ്രീശാന്ത് ഉള്‍പ്പെടുത്തിയത്. ഫസ്റ്റ് ചോയ്‌സ് ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ ശ്രീശാന്ത് തിരഞ്ഞെടുത്തു.

യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ശ്രീശാന്തിന്റെ ടീമിലെ സ്പിന്നര്‍മാര്‍. മെയ് ഒന്നിനു മുമ്പ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button