Cricket

ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ദക്ഷിണാഫ്രിക്ക!! ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിലാദ്യമായി ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇരു ടീമുകളും തമ്മില്‍ നടന്ന ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ വിജയം.


മനുക ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ബാറ്റിംഗ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.

ഓസ്‌ട്രേലിയയ്ക്കായി ഗ്രേസ് ഹാരിസ് 18 പന്തില്‍ പുറത്താവാതെ 31 റണ്‍സും അലീസാ ഹീലി 24 പന്തില്‍ 29 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്ക്കായി മസാബത ക്ലാസ് രണ്ടു വിക്കറ്റും നോണ്‍കുലുലേക്കോ മ്ലാബ, മരിസാന്‍ കാപ്പ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ജയം എളുപ്പമാക്കിയത്. ലോറക്ക് പുറമെ 28 പന്തില്‍ 41 റണ്‍സും നേടിയ ടാസ്മിന്‍ ബ്രിട്ട്സും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.


ഓസ്‌ട്രേലിയയ്ക്കായി ആഷ്‌ലീ ഗാര്‍ഡ്‌നര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ജനുവരി 30നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ബ്ലണ്ട്സ്റ്റോണ്‍ അരീനയാണ് വേദി. മത്സരം വിജയിക്കാനായാല്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര വിജയം എന്ന നേട്ടമാവും ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്.

Related Articles

Back to top button