Cricket

മുന്‍ നായകനെ തഴഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം പ്രഖ്യാപനം!! വല്ലാത്ത ചതിയായി പോയെന്ന് ആരാധകര്‍

2024 ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന എയ്ഡന്‍ മാര്‍ക്രം വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പ്രോട്ടീസ് ടീമിനെ നയിക്കും.

ക്വിന്റണ്‍ ഡി കോക്കും ഹെന്റിച്ച് ക്ലാസനുമാണ് ടീമിലെ വെടിക്കെട്ടുകാര്‍. മന്ദഗതിയിലുള്ളതും തിരിയുന്നതുമായ ട്രാക്കുകളായതിനാല്‍ കേശവ് മഹാരാജിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തബ്രെയിസ് ഷംസിയാണ് ടീമിലെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന് കാഗിസോ റബാഡ നേതൃത്വം നല്‍കും. മുന്‍ നായകന്‍ ടെംബ ബാവുമയ്ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഒമ്പതു മാസത്തിനു ശേഷം പേസര്‍ ആന്‍ റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തി.

ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മര്‍ക്രം (സി), ഒട്ടിനീല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്‌സി, ക്വിന്റണ്‍ ഡി കോക്ക്, ജോണ്‍ ഫോര്‍ച്യൂയിന്‍, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍,ആന്‍ റിച്ച് നോര്‍ക്യ, കഗിസോ റബാഡ, റയാന്‍ റിക്കല്‍ടണ്‍, ടബ്‌രേസ് ഷംസി, ട്രിസ്റ്റിയന്‍ സ്റ്റബ്സ്.

ട്രാവലിംഗ് റിസര്‍വ്: നാേ്രന്ദ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി

Related Articles

Back to top button