Cricket

സഞ്ജു പറഞ്ഞത് നൂറു ശതമാനം സത്യം !! കളിക്കാരുടെ സമീപനത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് സൗരവ് ഗാംഗുലി

ട്വന്റി20 ക്രിക്കറ്റില്‍ 250നു മുകളിലുള്ള സ്‌കോര്‍ ഇനി പതിവുകാഴ്ചയാവുമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയുടെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി.

ഈ സീസണില്‍ ഐപിഎല്ലില്‍ സ്ഥിരമായി വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്ന സാഹചര്യത്തിലാണ് ദാദയുടെ പ്രതികരണം. പുതിയ കാലത്തെ ട്വന്റി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്ന സഞ്ജു സാംസണിന്റെ പ്രസ്താവനയോടും ഗാംഗുലി യോജിച്ചു.

ടി20യില്‍ വലിയ സ്‌കോറുകള്‍ അടിച്ചുകൂട്ടുക എന്നതായിരിക്കും ഭാവിയിലെ ട്രെന്‍ഡ്. ട്വന്റി20 ക്രിക്കറ്റ് കരുത്ത് തെളിയിക്കുന്നതിനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. ഇനി നടക്കാന്‍ പോകുന്നതും അതുതന്നെയായിരിക്കും.

ഇക്കാര്യത്തില്‍ സഞ്ജു സാംസന്റെ അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ കാലത്തെ ട്വന്റി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. അവിടെ നിങ്ങള്‍ കാത്തുനിന്നിട്ട് കാര്യമില്ല, റണ്‍സ് അടിച്ചുകൂട്ടണം.

ഐപിഎല്ലില്‍ ഇപ്പോള്‍ 240, 250 പോലുള്ള വലിയ സ്‌കോറുകള്‍ സ്ഥിരമായി കാണാറുണ്ട്. ഇന്ത്യയിലെ ബാറ്റിംഗ് വിക്കറ്റുകളും ചെറിയ ഗ്രൗണ്ടുകളുമാണ് അതിനു കാരണം.

ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 40 ഓവറില്‍ 26 സിക്‌സാണ് പിറന്നത്.

അതായത് ശരാശരി ഒരു ഓവറില്‍ ഒരു സിക്‌സെന്ന രീതിയില്‍. അങ്ങനെയാണ് ഇപ്പോള്‍ കളിക്കാര്‍ മത്സരത്തെ സമീപിക്കുന്നത് ഗാംഗുലി പറഞ്ഞു.

Related Articles

Back to top button