Cricket

അങ്ങനെ ലോകകപ്പ് ടീമിലെത്തി…ഇനി ഒന്ന് ശ്വാസം വിടാം !! തുടര്‍ച്ചയായ രണ്ടാം ഗോള്‍ഡന്‍ ഡക്കുമായി ശിവം ദുബെ

ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തെ കാത്തിരുന്നത്. എന്നാല്‍ 15 അംഗ ടീമിലെ അംഗങ്ങളുടെ മോശം പ്രകടനം തുടരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങൡ ഉടനീളം കാണുന്നത്.

ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും ഒടുവില്‍ നിരാശപ്പെടുത്തിയ താരം. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്.

രണ്ട് തവണയും പുറത്തായത് പഞ്ചാബ് കിംഗ്‌സിനെതിരെ ആയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി നേരിട്ട ആദ്യ പന്തില്‍ പുറത്തായ ശിവം ദുബെ, ഇന്ന് രാഹുല്‍ ചാഹറിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കി മടങ്ങി.

ഐപിഎല്ലിലെ ആദ്യ ഒമ്പത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്‌ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യന്‍ ടീമിന് തലവേദനയാണ്.

ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യ സീസണിന്റെ തുടക്കം മുതല്‍ മോശം ഫോമിലാണ്.

അതേ സമയം ലോകകപ്പ് ടീമിലുള്‍പ്പെട്ട ശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു.

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്വേന്ദ്ര ചാഹല്‍ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ വിക്കറ്റില്ലാതെ വഴങ്ങിയത് 62 റണ്‍സാണ്. ടീമിലെ ഒരു പേസറായ അര്‍ഷ്ദീപ് സിംഗും അത്ര ഫോമിലല്ല.

ലോകകപ്പ് ടീമിലുള്ള സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്തക്കെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ടീമിലുള്ള വിരാട് കോഹ് ലി ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച ബാറ്റിംഗ് ആണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിലും താരം 42 റണ്‍സ് നേടി.

മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍ ജസ്പ്രീത് ബുംറയും മികച്ച പ്രകട

ഇന്നലെ 42 റണ്‍സെടുത്ത വിരാട് കോലിയാണ് ലോകകപ്പ് ടീമിലെത്തിയശേഷവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.

അതേസമയം ടൂര്‍ണമെന്റിന്റെ ആദ്യ കളികളില്‍ ഫോമിലല്ലാതിരുന്ന യശസ്വി ജയ്‌സ്വാളും മുഹമ്മദ് സിറാജും ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസം പകരുന്ന കാര്യമാണ്.

Related Articles

Back to top button