Cricket

സെല്‍ഫി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! ആരാധകനെ കഴുത്തിനു പിടിച്ചു തള്ളി ഷക്കീബ്; വീഡിയോ

ബംഗ്ലാദേശ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഷക്കീബ് അല്‍ ഹസന്‍. സമകാലീന ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും താരത്തിന് ഇടമുണ്ട്.

2006ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കടന്നുവന്ന താരം 18 വര്‍ഷമായി ബംഗ്ലാദേശ് ടീമില്‍ തുടരുകയാണ്. ട്വന്റി 20 ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറാണ് ഹസന്‍.

കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല വിവാദമുണ്ടാക്കുന്ന പ്രവൃത്തികള്‍ കൊണ്ടും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ ഷക്കീബിനൊപ്പം സെല്‍ഫിക്കായി എത്തിയ ആരാധകനോടുള്ള താരത്തിന്റെ പെരുമാറ്റമാണ് വിവാദമാവുന്നത്.

സെല്‍ഫി നിര്‍ബന്ധപൂര്‍വ്വം എടുക്കാന്‍ ശ്രമിച്ച ആരാധകനെ കഴുത്തിനു പിടിച്ചു തള്ളിയ ഷക്കീബ് മര്‍ദ്ദിക്കാനും ഒരുങ്ങുകയായിരുന്നു.


അതിനിടെ ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ താന്‍ അതൃപ്തനാണെന്നും ഷക്കീബ് പ്രതികരിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ബംഗ്ലാദേശ് നന്നായി കളിച്ചു. എന്നാല്‍ ഇത്തവണ മോശം പ്രകടനം നടത്തിയാലും ആരും ഒന്നും പറയില്ല.

ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ എത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് മത്സരമെങ്കിലും വിജയിക്കണം. അതിന് വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഇപ്പോള്‍ നടത്തിയ തയ്യാറെടുപ്പില്‍ താന്‍ അതൃപ്തനെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി. എന്തായാലും ഷക്കീബിന്റെ പെരുമാറ്റം ഒട്ടും ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Related Articles

Back to top button