Cricket

വാര്‍ണറിന് ആദ്യ ഓവര്‍ നല്‍കുന്നത് നന്നായിരിക്കും !! ഹേസല്‍വുഡിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി സ്‌കോട്ടിഷ് താരം

നെറ്റ് റണ്‍റേറ്റ് വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നെരിപ്പോടിലാക്കുമ്പോള്‍ വിഷയത്തില്‍ സ്‌കോട്ടിഷ് ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഹേസല്‍വുഡിന്റെ വാക്കുകള്‍ താന്‍ കേട്ടതാണ്. അതുകേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും ജോണ്‍സ് പറയുന്നു. തനിക്ക് ഓസ്ട്രേലിയന്‍ താരങ്ങളില്‍ ആരെയും അറിയില്ല. എന്നാല്‍ ഇത്തരം ഒരു ചര്‍ച്ചയില്‍ സ്‌കോട്ട്ലാന്‍ഡ് ക്രിക്കറ്റിനെ പ്രതിപാദിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടം ആവേശകരമാണ്. അവര്‍ക്ക് തമ്മില്‍ മത്സരിക്കുമെങ്കില്‍ അത് ക്രിക്കറ്റ് ലോകത്തിന് സന്തോഷമാകും.

അതില്‍ സ്‌കോട്ട്ലാന്‍ഡ് ടീമിന് പ്രശ്നമില്ല. വേണമെങ്കില്‍ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറിന് ആദ്യ ഓവര്‍ പന്തെറിയാന്‍ നല്‍കാം. അത് രസകരമായിരിക്കുമെന്നും മൈക്കല്‍ ജോണ്‍സ് വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടെ ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേക്കാമെന്ന് ഓസ്‌ട്രേലിയന്‍ താരം ജോസ് ഹേസല്‍വുഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇംഗ്ലണ്ടിനെ ഒഴിവാക്കാനായി ശ്രമങ്ങള്‍ നടത്തുമെന്ന ഹേസല്‍വുഡിന്റെ വാക്കുകള്‍ വന്‍ വിവാദത്തില്‍ കലാശിക്കുകയായിരുന്നു.

നെറ്റ് റണ്‍റേറ്റില്‍ കൃത്രിമത്വം നടത്തുമെന്നാണ് താരം ഉദ്ദേശിച്ചതെന്ന് തരത്തില്‍ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ ഹേസല്‍ വുഡിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനുമെതിരേ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ പ്രസ്താവന വന്നതിനു പിന്നാലെ ഒമാനെതിരേ നേടിയ വന്‍വിജയം ഇംഗ്ലണ്ടിനെ റണ്‍റേറ്റില്‍ ഏറെ മുന്നിലെത്തിച്ചിരിക്കുകയാണ്.

നമീബിയയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലെത്താം.

അതേ സമയം ഓസ്‌ട്രേലിയയും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് വിജയിക്കുകയോ കളി ഉപേക്ഷിക്കുകയോ ചെയ്താല്‍ ഇംഗ്ലണ്ട് പുറത്താവും. ഞായറാഴ്ച രാവിലെയാണ് ഓസ്‌ട്രേലിയയും സ്‌കോട്ട്ലാന്‍ഡും തമ്മിലുള്ള മത്സരം.

Related Articles

Back to top button