Cricket

എടാ മോനേ രങ്കന്‍ ചേട്ടന്‍ കാണിക്കും എന്ന് പറഞ്ഞാല്‍ കാണിക്കും !! ബിസിസിഐയുടെ വീഡിയോ വൈറല്‍

തിങ്കളാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് പോരാട്ടത്തിനുള്ള ടീമില്‍ ഇടംപിടിക്കാനായില്ലെങ്കിലും മത്സരത്തിനു മുമ്പുള്ള സഞ്ജു സാംസന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആവേശം എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രം ആഗോള തലത്തില്‍ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയില്‍ രങ്കണ്ണന്‍ പറയുന്ന ‘എടാ മോനേ’ എന്ന ഡയലോഗും ഇതോടൊപ്പം ഹിറ്റായി.

അവസാന സൂപ്പര്‍ 8 ഗെയിമിനായി ഇന്ത്യന്‍ ടീം സെന്റ് ലൂസിയയിലേക്കുള്ള യാത്ര നടത്തുന്ന ഒരു വീഡിയോ ബിസിസിഐ അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിലെ 55-ാം സെക്കന്റിലാണ് സാംസണ്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയതും ഡയലോഗ് പറഞ്ഞതും. ”എടാ മോനേ, ഹാപ്പി അല്ലെ ‘ എന്നാണ് സാംസണ്‍ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.

ഇന്ത്യ സെമിഫൈനലില്‍ കടന്നെങ്കിലും സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ മലയാളി സഞ്ജു ആരാധകര്‍ നിരാശരാണ്.

വരാന്‍ പോകുന്നത് സെമിഫൈനല്‍ ആയതിനാല്‍ തന്നെ സഞ്ജുവിന് ഇനി അവസരം കിട്ടാനുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ മത്സരത്തില്‍ ഓസീസിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ ആയുള്ളു.

Related Articles

Back to top button