Cricket

ഇനി ശ്രീലങ്കയെ ഭയക്കണം !! പുതിയ പരിശീലകനായി ചുമതലയേറ്റ് ഇതിഹാസ താരം

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ് ഇതിഹാസ താരം സനത് ജയസൂര്യ.

പരിശീലക സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം.

ശ്രീലങ്കയ്ക്ക് ഇനി ഇന്ത്യയുമായാണ് പോരാട്ടം. ഈ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ സ്ഥാനമേറ്റത്. നിലവില്‍ ഇടക്കാല പരിശീലകനായാണ് നിയമനം. ഇന്ത്യക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റാണ് ലങ്ക കളിക്കുന്നത്. ഈ പരമ്പരയ്ക്കായി ജയസൂര്യ തന്ത്രമൊരുക്കും.

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമാണ് ശ്രീലങ്കന്‍ ടീം പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്തായിരുന്നു.

പിന്നാലെ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. ഇതോടെയാണ് ലങ്കന്‍ ടീം പുതിയ കോച്ചിനെ തേടിയത്.

നേരത്തെ ദേശീയ ടീം സെലക്ടറായി ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിശീലകരുടേയും കളിക്കാരുടേയും ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ഉപദേശകനായും താരം പ്രവര്‍ത്തിച്ചിരുന്നു.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായും മികച്ച ഓള്‍റൗണ്ടറായും കണക്കാക്കപ്പെടുന്ന ജയസൂര്യ എന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയായിരുന്ന താരമാണ്.

ആദ്ദേഹത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 340 റണ്‍സും ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 189 റണ്‍സും ഇന്ത്യയ്‌ക്കെതിരേയാണ്. അതിനാല്‍ തന്നെ ജയസൂര്യ പരിശീലകനായത് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ശ്രീലങ്കയ്ക്ക് കരുത്തു പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Back to top button